മട്ടന്നൂരില്‍ സിനിമാ തിയേറ്ററിൽ ഷോയ്ക്കിടെ വാട്ടര്‍ ടാങ്ക് തകര്‍ന്നുവീണ് നാലുപേര്‍ക്ക് പരുക്ക്

മട്ടന്നൂരില്‍ സിനിമാ തിയേറ്ററിൽ ഷോയ്ക്കിടെ വാട്ടര്‍ ടാങ്ക് തകര്‍ന്നുവീണ് നാലുപേര്‍ക്ക് പരുക്ക്

കണ്ണൂർ: മട്ടന്നൂരിൽ സിനിമാ തിയേറ്ററിലെ വാട്ടര്‍ ടാങ്ക് തകര്‍ന്ന് വീണ് അപകടം. സിനിമ കാണുകയായിരുന്ന 4 പേര്‍ക്ക് പരുക്ക്. നായാട്ടുപാറ സ്വദേശി വിജിൽ (30), സുനിത്ത് നാരായണൻ (36), കൂത്തുപറമ്പ് സ്വദേശികളായ ശരത്ത് (29) സുബിഷ (25) എന്നിവര്‍ക്കാണ് പരുക്കേറ്റത്

മട്ടന്നൂരിലെ സഹിന സിനിമാസിലെ വാട്ടര്‍ ടാങ്കാണ് തകര്‍ന്നത്. വാട്ടര്‍ ടാങ്ക് സ്ഥാപിച്ചിരുന്ന കെട്ടിടത്തിന്‍റെ ഒരു ഭാഗവും തകര്‍ന്നു. വാട്ടര്‍ ടാങ്ക് പൊട്ടിയതോടെ മുകളിൽ നിന്ന് വെള്ളം തിയേറ്ററിലേക്ക് ഒഴുകിയെത്തി. വാട്ടര്‍ ടാങ്കിനൊപ്പം കെട്ടിടത്തിലെ സിമന്‍റ് കട്ടകളും സീലിങും സീറ്റിലേക്ക് വീണാണ് സിനിമ കാണാനെത്തിയവര്‍ക്ക് പരുക്കേറ്റത്. സംഭവത്തെ തുടര്‍ന്ന് സിനിമ പ്രദര്‍ശനം തടസപ്പെട്ടു. പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു.
<BR>
TAGS : ACCIDENT
SUMMARY : Water tank collapses during show at cinema theater in Mattannur, four injured

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *