ബെംഗളൂരു : കേരളസമാജം ദൂരവാണിനഗർ സാഹിത്യവിഭാഗം സംഘടിപ്പിക്കുന്ന കഥാവായനയും സംവാദവും ഇന്ന് രാവിലെ 10.30-ന് വിജനപുര ജൂബിലി സ്കൂളിൽ നടക്കും. സുസ്‌മേഷ് ചന്ദ്രോത്തിന്റെ ‘ഭരതേട്ടൻ’ എന്ന കഥയാണ് വായിക്കുക.‘നല്ലെഴുത്തിന്റെ നവലോക നിർമിതി’ എന്ന വിഷയത്തിൽ സുസ്‌മേഷ് ചന്ദ്രോത്ത് സംസാരിക്കും. ബെംഗളൂരുവിലെ എഴുത്തുകാരും ആസ്വാദകരും സാംസ്‌കാരിക സംഘടനാ പ്രതിനിധികളും സംവാദത്തിൽ പങ്കുചേരും. കവിത ചൊല്ലാനും അവസരം ഒരുക്കിയിട്ടുണ്ട്. ഫോൺ: 9008273313
<br>
TAGS : ART AND CULTURE

Posted inASSOCIATION NEWS
