ബെംഗളൂരു: ശബരിമല തീർഥാടനം, ക്രിസ്മസ് അവധി എന്നിവയുടെ പശ്ചാത്തലത്തിൽ ബെംഗളൂരു ബയ്യപ്പനഹള്ളി എസ്.എം.വി.ടി നിന്ന് കൊച്ചുവേളിയിലേക്ക് ഏർപ്പെടുത്തിയ സ്പെഷ്യൽ വീക്കിലി ട്രെയിനിൻ്റെ സർവീസ് ജനുവരി 29 വരെ നീട്ടി. എല്ലാ ചൊവ്വാഴ്ചകളിലും കൊച്ചുവേളിയിൽ നിന്ന് വൈകിട്ട് 6.05 ന് പുറപ്പെടുന്ന ട്രെയിൻ (06083) പിറ്റേ ദിവസം രാവിലെ 10.55 ന് ബയ്യപ്പനഹള്ളിയിലെത്തും. ബുധനാഴ്ചകളിൽ ബയ്യപ്പനഹള്ളിയിൽ നിന്നും ഉച്ചയ്ക്ക് പുറപ്പെടുന്ന ട്രെയിൻ (06083) പിറ്റേ ദിവസം രാവിലെ 6.45 ന് കൊച്ചുവേളിയിലെത്തും. സാധാരണ ടിക്കറ്റ് നിരക്കിനെക്കാൾ 30% അധിക നിരക്കാണ് ഈടാക്കുക. 16 എ.സി. ത്രി ടയർ കോച്ചുകളും 2 സ്ലീപ്പർ കോച്ചുകളുമാണ് ഉള്ളത്.
<BR>
TAGS : RAILWAY
SUMMARY : Kochuveli-Bengaluru special train extended till January 29

Posted inBENGALURU UPDATES LATEST NEWS
