നൊബേല്‍ സമ്മാന ജേതാവ് ആലിസ് മണ്‍റോ അന്തരിച്ചു

നൊബേല്‍ സമ്മാന ജേതാവ് ആലിസ് മണ്‍റോ അന്തരിച്ചു

ഓട്ടവ: പ്രശസ്ത എഴുത്തുകാരിയും നൊബേല്‍ സമ്മാന ജേതാവുമായ ആലിസ് മണ്‍റോ അന്തരിച്ചു. 93 വയസായിരുന്നു. ചെറുകഥകളിലൂടെ വായനക്കാരെ അത്ഭുതപ്പെടുത്തിയ എഴുത്തുകാരിയായിരുന്നു മണ്‍റോ. ഓട്ടവയില്‍ വച്ചായിരുന്നു അന്ത്യം.

ഏറെ വര്‍ഷമായി ഡിമെന്‍ഷ്യ ബാധിച്ച് ചികിത്സയിലായിരുന്നു. കനേഡിയില്‍ പ്രവിശ്യയായ ഒന്റാറിയോയിലെ വിന്‍ഗാമില്‍ 1931 ജൂലായ് 10നാണ് ആലിസ് ജനിച്ചത്. 2013ലെ സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനവും 2009ലെ മാന്‍ ബുക്കര്‍ സമ്മാനവും നേടിയിട്ടുണ്ട്.

വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ തന്നെ ആദ്യകഥ പ്രസിദ്ധീകരിച്ചു. ആദ്യകഥാസമാഹാരമായി ‘ഡാന്‍സ് ഓഫ് ദി ഹാപ്പി ഷേഡ്സ്’ ഏറെ ശ്രദ്ധിക്കപ്പെടുകയും കാനഡയിലെ ഏറ്റവും ഉയര്‍ന്ന സാഹിത്യ പുരസ്‌കാരമായ ഗവര്‍ണര്‍ ജനറല്‍ അവാര്‍ഡ് നേടി. ഹൂ ഡു യു തിങ്ക് യു ആര്‍, ദി വ്യൂ ഫ്രം കാസില്‍ റോക്ക്, റ്റു മച്ചു ഹാപ്പിനെസ് എന്നിവയാണ് പ്രധാനകൃതികള്‍.

സ്വന്തം ഗ്രാമമായ തെക്കന്‍ ഒന്റാറിയൊ ആണ് ആലിസ് മണ്‍റോവിന്റെ മിക്ക കഥകളുടെയും പശ്ചാത്തലം. ചെറുകഥയല്ലാതെ മറ്റൊരു ആവിഷ്‌കാര മാധ്യമത്തെക്കുറിച്ചും അവര്‍ ആലോചിച്ചതേയില്ല. കഥയുടെ ക്രാഫ്റ്റില്‍ ഏറെ ശ്രദ്ധിക്കുന്ന എഴുത്തുകാരിയാണ് ആലിസ് മണ്‍റോ. നിരൂപകന്മാര്‍ അവരെ ഉപമിക്കുന്നത് ആന്റണ്‍ ചെക്കോവിനോടാണ്. ഹാപ്പിനെസ് എന്നിവയാണ് പ്രധാനകൃതികള്‍.

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *