ആലപ്പുഴ: തകഴിയില്‍ അബദ്ധത്തില്‍ എലിവിഷം കഴിച്ച 15 കാരിക്ക് ദാരുണാന്ത്യം. തകഴി കല്ലേപ്പുറത്ത് മണിക്കുട്ടിയാണ് മരിച്ചത്. വീട്ടിലെ എലിയുടെ ശല്യം ഒഴിവാക്കാന്‍ തേങ്ങാപ്പൂളില്‍ എലിവിഷം വച്ചിരുന്നു. വൈകുന്നേരം സ്‌കൂള്‍ വിട്ടുവന്ന മണിക്കുട്ടി ഇതറിയാതെ തേങ്ങ കഴിക്കുകയായിരുന്നു. ആ സമയത്ത് വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. ആദ്യം വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. പിന്നീട് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് കുട്ടിയെ മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ഇന്നലെ രാത്രിയാണ് കുട്ടി മരണപ്പെട്ടത്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ഉടന്‍ കുടുംബത്തിന് വിട്ടുനല്‍കും.
<BR>
TAGS : DEATH | RAT POISON
SUMMARY : 15-year-old girl dies after accidentally consuming rat poison

Posted inKERALA LATEST NEWS
