‘നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണത്തില്‍ രണ്ടുപക്ഷമുണ്ട്; സമഗ്രാന്വേഷണം വേണം’; എം വി. ജയരാജന്‍

‘നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണത്തില്‍ രണ്ടുപക്ഷമുണ്ട്; സമഗ്രാന്വേഷണം വേണം’; എം വി. ജയരാജന്‍

കണ്ണൂർ: എ ഡി എം. നവീന്‍ ബാബുവിന്റെ മരണത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. കൈക്കൂലി ആരോപണത്തില്‍ രണ്ട് പക്ഷമുണ്ട്. അന്വേഷണത്തിലൂടെ നിജസ്ഥിതി അറിയേണ്ടതുണ്ട്. പാര്‍ട്ടി നടപടി അംഗീകരിക്കുന്നുവെന്ന് ദിവ്യ വ്യക്തമാക്കിയിട്ടുണ്ട്. പെരിങ്ങോം ഏരിയ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ജയരാജൻ.

ദിവ്യ പറയാത്ത കാര്യങ്ങള്‍ പ്രചരിപ്പിച്ചു എന്നാരോപിച്ച്‌ മാധ്യമങ്ങളേയും ജില്ലാ സെക്രട്ടറി വിമർശിച്ചു. ദിവ്യ പറയാത്ത കാര്യം പറഞ്ഞുവെന്ന് പ്രചരിപ്പിക്കുന്നത് എന്ത് മാധ്യമധര്‍മമാണെന്നും അദ്ദേഹം ചോദിച്ചു. ദിവ്യയെയോ നവീന്‍റെ കുടുംബത്തെയോ തള്ളുകയോ കൊള്ളുകയോ വേണ്ട. പാര്‍ട്ടി തീരുമാനവും നടപടിയും അംഗീകരിക്കുന്നുവെന്ന് ദിവ്യ വ്യക്തമാക്കിയിട്ടുണ്ട്. വിഷയത്തില്‍ സമഗ്രാന്വേഷണം വേണമെന്നാണ് പാര്‍ട്ടിയുടെ അഭിപ്രായമെന്നും ജയരാജൻ പറഞ്ഞു.

TAGS : MV JAYARAJAN
SUMMARY : There are two sides to the allegation that Naveen Babu took bribe; MV Jayarajan

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *