സീപ്ലെയിൻ ടൂറിസത്തിലേക്ക് ചുവട് വെച്ച്‌ കേരളം; കൊച്ചിയില്‍ ലാൻഡ് ചെയ്ത് കേരളത്തിന്റെ ‘ജലവിമാനം’

സീപ്ലെയിൻ ടൂറിസത്തിലേക്ക് ചുവട് വെച്ച്‌ കേരളം; കൊച്ചിയില്‍ ലാൻഡ് ചെയ്ത് കേരളത്തിന്റെ ‘ജലവിമാനം’

കൊച്ചി: കേരളത്തിന്റെ ജലവിമാനം കൊച്ചിയില്‍ പറന്നിറങ്ങി. വൈകിട്ട് 3.30ന് ബോള്‍ഗാട്ടി കായലിലാണ് സീപ്ലെയിൻ പറന്നിറങ്ങിയത്. വിജയവാഡയില്‍ നിന്ന് രാവിലെ 11 മണിക്ക് പുറപ്പെട്ട ട്രയല്‍ വിമാനം ഉച്ചയ്ക്ക് രണ്ടരക്ക് കൊച്ചിയിലെത്തി. വിമാനത്തെ സ്വീകരിക്കാൻ ചെണ്ട മേളവുമായി സ്വീകരിക്കാൻ കളക്ടർ അടക്കമുള്ളവർ എത്തിയിരുന്നു.

ടൂറിസത്തിന് പുറമെ അടിയന്തരഘട്ടങ്ങളിലും ജലവിമാനത്തെ ഉപയോഗിക്കാനും തീരുമാനമായിട്ടുണ്ട്. ഒമ്പത് മുതൽ 30 വരെ ആളുകൾക്ക് സഞ്ചരിക്കാവുന്ന വിവിധതരം സീപ്ലെയിനുകൾ ഉണ്ടാകും. വിനോദസഞ്ചാരികൾക്ക് കൊച്ചി കായലിന്റെയും മൂന്നാറിന്റെയും പ്രകൃതിഭംഗി ആകാശയാത്രയിൽ ആസ്വദിക്കാം. ഇതിനായി ‘ വാട്ടർ എയറോ ഡ്രോം മാട്ടുപ്പെട്ടി ഡാമിലെ ബോട്ട് ജെട്ടിക്ക് സമീപം സ്ഥാപിക്കും. ബോൾഗാട്ടിയിൽ നേരത്തെ സ്ഥാപിച്ച എയറോഡ്രോമുണ്ട്.

തിങ്കളാഴ്ച രാവിലെ 9.30ന് കൊച്ചി ബോൾഗാട്ടി പാലസിൽ നിന്ന് പറന്നുയരുന്ന സീപ്ലെയിൻ മൂന്നാറിലെ മാട്ടുപ്പെട്ടി ജലാശയത്തിൽ ഇറങ്ങും. ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് ഫ്ളാഗ് ഓഫ് ചെയ്യുന്ന ജലവിമാനം മാട്ടുപ്പെട്ടിയിൽ മന്ത്രി റോഷി അഗസ്റ്റിൻ സ്വീകരിക്കും. അഞ്ച് പേർക്ക് യാത്ര ചെയ്യാൻ കഴിയുന്ന ജലവിമാനമാണ് ഇപ്പോൾ എത്തിയിരിക്കുന്നത്. മൂന്ന് വട്ടം കായലിന് ചുറ്റും വട്ടമിട്ട് പറന്നിറങ്ങിയ ശേഷമാണ് ലാൻഡ് ചെയ്തത്.

TAGS : KOCHI | LATEST NEWS
SUMMARY : Kerala steps into seaplane tourism; Kerala’s ‘water plane’ lands in Kochi

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *