ആലുവയില്‍ ഇലക്‌ട്രോണിക് കടയില്‍ വന്‍ തീപിടിത്തം

ആലുവയില്‍ ഇലക്‌ട്രോണിക് കടയില്‍ വന്‍ തീപിടിത്തം

കൊച്ചി: ആലുവ തോട്ടുമുഖത്ത് ഇലക്‌ട്രോണിക്സ് കടയില്‍ വന്‍ തീപിടിത്തം. ഐബെല്‍ എന്ന ഇലക്‌ട്രോണിക് സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്. ആളപായമില്ലെന്നാണ് പ്രാഥമിക നിഗമനം. അഗ്നിരക്ഷാസേനയെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെയാണ് കെട്ടിടത്തില്‍ തീ പിടിച്ചതെന്നാണ് ലഭിക്കുന്ന വിവരം. പ്രദേശവാസികളാണ് ആദ്യം തീ ഉയരുന്നത് കണ്ടത്. തുടര്‍ന്ന് പോലീസിനെയും അഗ്നിരക്ഷാ സേനയേയും അറിയിച്ചു. തുടക്കത്തില്‍ പുക ഉയരുന്നതാണ് കണ്ടെതെന്നും പിന്നീട് തീ ആളിക്കത്തിയെന്നും പ്രദേശവാസികളിലൊരാള്‍ പറഞ്ഞു.

എന്നാല്‍, അഗ്നിരക്ഷാസേനാംഗങ്ങള്‍ക്കോ പോലീസിനോ അകത്തേക്ക് കടക്കാൻ കഴിഞ്ഞിട്ടില്ല. ഇലക്‌ട്രോണിക് സാധനങ്ങള്‍ വലിയ തോതില്‍ കത്തിനശിച്ചുവെന്നാണ് വിവരം. തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

TAGS : LATEST NEWS | FIRE
SUMMARY : A massive fire broke out at an electronic shop in Aluva

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *