മൂടൽമഞ്ഞ്; ബെംഗളൂരുവിൽ ലാൻഡ് ചെയ്യേണ്ടിയിരുന്ന നിരവധി വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

മൂടൽമഞ്ഞ്; ബെംഗളൂരുവിൽ ലാൻഡ് ചെയ്യേണ്ടിയിരുന്ന നിരവധി വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

ബെംഗളൂരു: കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ കനത്ത മൂടൽ മഞ്ഞുണ്ടായതിനെ തുടർന്ന് നഗരത്തിൽ ലാൻഡ് ചെയ്യേണ്ടിയിരുന്ന നിരവധി വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. ഞായറാഴ്ച പുലർച്ചെ 5.08നും 7.25നുമിടയിലാണ് മൂടൽമഞ്ഞ് അനുഭവപ്പെട്ടത്. ദൃശ്യപരത കുറവായതിനാൽ ആറിലധികം വിമാനങ്ങൾ വഴിതിരിച്ചുവിടുകയും, പതിനഞ്ച് വിമാനങ്ങൾക്ക് വൈകി ലാൻഡ് ചെയ്യുകയുമായിരുന്നു.

മുംബൈയിൽ നിന്ന് രണ്ട്, ഹൈദരാബാദിൽ നിന്ന് ഒന്ന്, അബുദാബിയിൽ നിന്ന് ഒന്ന് എന്നിങ്ങനെ നാല് വിമാനങ്ങൾ ചെന്നൈയിലേക്ക് തിരിച്ചുവിട്ടു. ഡൽഹിയിൽ നിന്നും ബെംഗളൂരുവിൽ നിന്നുമുള്ള രണ്ട് വിമാനങ്ങൾ ഹൈദരാബാദിലേക്ക് തിരിച്ചുവിട്ടു. ആകാശ, സ്‌പൈസ്‌ജെറ്റ്, എയർ ഇന്ത്യ, എയർ ഇന്ത്യ എക്‌സ്‌പ്രസ്, ക്വിക്ക്‌ജെറ്റ് കാർഗോ തുടങ്ങിയ വിമാനങ്ങളാണ് തിരിച്ചുവിട്ടത്. 8 മണിയോടെ വിമാനങ്ങൾ സാധാരണ പോലെ നഗരത്തിൽ ലാൻഡ് ചെയ്തതായി ബെംഗളൂരു എയർപോർട്ട് അധികൃതർ അറിയിച്ചു.

TAGS: BENGALURU | FLIGHTS DIVERTED
SUMMARY: Heavy fog disrupts flight operations at Bengaluru airport

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *