വഖഫ് വിവാദം; ഭൂമി രജിസ്റ്റർ ചെയ്യുന്നതുമായി ബന്ധപ്പെട്ട എല്ലാ നടപടികളും നിർത്തിവെച്ചു

വഖഫ് വിവാദം; ഭൂമി രജിസ്റ്റർ ചെയ്യുന്നതുമായി ബന്ധപ്പെട്ട എല്ലാ നടപടികളും നിർത്തിവെച്ചു

ബെംഗളൂരു: വഖഫ് ബോര്‍ഡിന് കീഴിലുള്ള കര്‍ഷകരുടെ ഭൂമിയും മറ്റ് സ്വകാര്യ സ്വത്തുക്കളും രജിസ്റ്റര്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട എല്ലാ നടപടികളും നിര്‍ത്തിവെച്ച് സംസ്ഥാന സർക്കാർ. സ്വത്തവകാശത്തെ കുറിച്ചും അനധികൃതമായ ഭരണനടപടികളെ കുറിച്ചുമുള്ള ചര്‍ച്ചകള്‍ നടക്കുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം.

വഖഫ് കേസുമായി ബന്ധപ്പെട്ട ഏതെങ്കിലും നോട്ടീസുകളുണ്ടെങ്കില്‍ പിന്‍വലിക്കണമെന്നും സിദ്ധരാമയ്യ നിര്‍ദേശിച്ചു. തര്‍ക്ക ഭൂമിയില്‍ സജീവമായി കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്കെതിരെ കേസെടുക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും മുഖ്യമന്ത്രി വകുപ്പ് ഉദ്യോഗസ്ഥരോട് നിർദേശിച്ചു.

വഖഫ് ബില്ലിന്റെ പാര്‍ലമെന്റ് സംയുക്ത സമിതി അധ്യക്ഷന്‍ ജഗദാംബിക പാലിന് കര്‍ണാടകയിലെ വടക്കന്‍ ജില്ലകളിലെ കര്‍ഷകര്‍ നിവേദനം നല്‍കിയതിന് പിന്നാലെയാണിത്.

TAGS: KARNATAKA | WAQF ISSUE
SUMMARY: Govt holds all land registrations regarding waqf

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *