കുറഞ്ഞ വിലയിൽ സൊമാറ്റോയിൽ ഭക്ഷണം വാങ്ങാം; പുതിയ ഫീച്ചറുമായി കമ്പനി

കുറഞ്ഞ വിലയിൽ സൊമാറ്റോയിൽ ഭക്ഷണം വാങ്ങാം; പുതിയ ഫീച്ചറുമായി കമ്പനി

കുറഞ്ഞ വിലയിൽ ഭക്ഷണം വാങ്ങാനുള്ള ഫീച്ചർ അവതരിപ്പിച്ച് ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സൊമാറ്റോ. ക്യാന്‍സല്‍ ചെയ്യുന്ന ഭക്ഷണം കൈകാര്യം ചെയ്യാന്നാണ് പുതിയ ഫീച്ചര്‍. ഫുഡ് റെസ്‌ക്യൂ എന്നാണ് പുതിയ ഫീച്ചറിന്‍റെ പേര്. ക്യാൻസൽ ചെയ്യപ്പെടുന്ന ഓർഡറുകളുടെ വിവരം അതിനടുത്തുള്ള ഉപഭോക്താക്കൾക്ക് പോപ്പ് അപ്പ് മെസേജായി എത്തും.

പോപ്പ് അപ്പ് ലഭിക്കുന്നവര്‍ക്ക് ഏറ്റവും കുറഞ്ഞ വിലയ്ക്ക് ഈ ഭക്ഷണം ഓര്‍ഡര്‍ ചെയ്‌തെടുക്കാമെന്ന് സൊമാറ്റോ സിഇഒ ദീപീന്ദർ ഗോയൽ അറിയിച്ചു. എന്നാല്‍ ഓര്‍ഡര്‍ ക്യാന്‍സല്‍ ചെയ്‌ത ആളുകൾക്ക് ഭക്ഷണം ക്ലെയിം ചെയ്യാനുള്ള ഓപ്ഷൻ ലഭിക്കില്ല. ക്യാന്‍സല്‍ ചെയ്‌ത ഓർഡർ, ഡെലിവറി ചെയ്യുന്ന ആളുടെ 3 കിലോമീറ്റർ ചുറ്റളവിലുള്ള ഉപഭോക്താക്കൾക്ക് പോപ്പ് അപ്പ് ചെയ്യും. ക്ലെയിം ചെയ്യാനുള്ള ഓപ്ഷൻ കുറച്ച് മിനിറ്റുകൾ മാത്രമേ ലഭ്യമാകൂ. ഭക്ഷണത്തിന്‍റെ ഫ്രെഷ്‌നസ് ഉറപ്പാക്കാനാണിതെന്ന് ഗോയൽ പറഞ്ഞു.

സൊമാറ്റോ ഒരു വരുമാനവും (ആവശ്യമായ സർക്കാർ നികുതികൾ ഒഴികെ) ഇതില്‍ നിന്ന് എടുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ക്ലെയിം ചെയ്യുന്നയാള്‍ നൽകുന്ന തുക ഓര്‍ഡര്‍ ക്യാന്‍സല്‍ ചെയ്‌തവര്‍ക്കും (ഓൺലൈനിൽ പണമടച്ചിട്ടുണ്ടെങ്കില്‍), റസ്‌റ്റോറന്‍റുമായും പങ്കിടുമെന്നും ദീപീന്ദർ ഗോയൽ അറിയിച്ചു.

 

 

TAGS: NATIONAL | ZOMATO
SUMMARY: Zomato launches new ‘Food Rescue’ feature to reduce food wastage

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *