‘കര്‍ഷകനാണ്‌, കള പറിക്കാൻ ഇറങ്ങിയതാ’; വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി എൻ പ്രശാന്ത്

‘കര്‍ഷകനാണ്‌, കള പറിക്കാൻ ഇറങ്ങിയതാ’; വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി എൻ പ്രശാന്ത്

തിരുവനന്തപുരം: അഡീഷണൽ ചീഫ് സെക്രട്ടറി ജയതിലകിനെ മനോരോഗി എന്ന് വരെ വിളിച്ചുള്ള പരസ്യ അധിക്ഷേപമടക്കമുള്ള വിവാദത്തിനിടെ പുതിയ ഫേസ്ബുക്ക് പോസ്റ്റുമായി എന് പ്രശാന്ത് ഐ.എ.എസ് രംഗത്ത്. ‘കർഷകനാണ്… കള പറിക്കാൻ ഇറങ്ങിയതാ.. .കളകളെ ഇനി ഭയപ്പെടേണ്ടതില്ല, ഒന്നാന്തരം വീഡർ വന്ന് കഴിഞ്ഞു!’ എന്നാണ് പ്രശാന്ത് ഫേസ്ബുക്കിൽ കുറിച്ചത്. കള പറിക്കുന്ന യന്ത്രത്തിന്റെ ചിത്രവും പങ്കുവെച്ചിട്ടുണ്ട്.

അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. ജയതിലകിനെതിരായ വിമര്‍ശനങ്ങള്‍ കഴിഞ്ഞ രണ്ടു ദിവസമായി പ്രശാന്ത് സമൂഹമാധ്യമങ്ങളിലൂടെ ഉന്നയിച്ചിരുന്നു. മുതിര്‍ന്ന ഉദ്യോഗസ്ഥനെതിരെ സമൂഹമാധ്യമത്തിലൂടെ പരസ്യമായി ആരോപണം ഉന്നയിച്ചത് സര്‍വീസ് ചട്ടങ്ങളുടെ ലംഘനമാണെന്ന് ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതില്‍ പ്രശാന്തിനെതിരെ നടപിയുണ്ടായേക്കുമെന്ന വാര്‍ത്തകള്‍ക്കിടെയാണ് പുതിയ പോസ്റ്റ്.

പ്രശാന്തിന്റെ പോസ്റ്റിന്റെ പുര്‍ണരൂപം

കർഷകനാണ്‌…
കള പറിക്കാൻ ഇറങ്ങിയതാ…

ഇന്ത്യയിലെ റീപ്പർ, ടില്ലർ മാർക്കറ്റ്‌ മാത്രമല്ല, ഈ-ബഗ്ഗി, ഈ.വി, ട്രാക്ടർ, സോളാർ ഓട്ടോ, ഹൈഡ്രോപോണിക്സ്‌, ഹാർവസ്റ്റർ, പവർ വീഡർ, വളം, വിത്ത്‌-നടീല്‍ വസ്തുക്കള്‍- എനിവയുടെ മാർക്കറ്റുകളിലേക്കും കാംകോ ശക്തമായി പ്രവേശിക്കുന്നു. ഇന്ത്യയിലെ എല്ലാ സംസ്ഥാനത്തും മികച്ച ഡീലർ നെറ്റ്‌വർക്ക്‌, ഫിനാൻസ്‌ ഓപ്ഷനുകള്‍..

ഫലഭൂയിഷ്ടമായ കൃഷിയിടത്തെ ഉത്പാദനവും വിളവും നശിപ്പിക്കുന്ന കളകളെ പുർണ്ണമായും കാംകോയുടെ വീഡർ നശിപ്പിക്കുന്നു. കളകളെ ഇനി ഭയപ്പെടേണ്ടതില്ല‌, ഒന്നാന്തരം വീഡർ വന്ന് കഴിഞ്ഞു!

#ടീം_കാംകോ
#കൃഷിസമൃദ്ധി
#നവോധൻ
#KAMCO

TAGS : PRASANTH IAS
SUMMARY : N Prashant with Facebook post again

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *