ബെംഗളൂരുവില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് രണ്ട് മലയാളി യുവാക്കൾക്ക് ദാരുണാന്ത്യം

ബെംഗളൂരുവില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് രണ്ട് മലയാളി യുവാക്കൾക്ക് ദാരുണാന്ത്യം

ബെംഗളൂരു: ബെംഗളൂരുവില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് മലയാളി യുവാക്കൾക്ക് ദാരുണാന്ത്യം. കണ്ണൂർ വെക്കലം നെടുമ്പോയിൽ സ്വദേശി മുഹമ്മദ്‌ സഹദ് (20), കണ്ണൂർ തോലാംബ്ര തൃക്കടാരിപ്പൊയിൽ സ്വദേശി റിഷ്ണു ശശീന്ദ്രൻ (23) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാത്രി ബെന്നാർഘട്ട റോഡ് കമ്മനഹള്ളി ജങ്ഷനിൽ ഇരുവരും സഞ്ചരിച്ച ബൈക്കിനെ കാറ് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. മൃതദേഹം സെന്റ് ജോൺസ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം കെഎംസിസി പ്രവർത്തകരുടെ സഹായത്തോടെ നാട്ടിലേക്ക് കൊണ്ടുപോയി.

ബൊമ്മസാന്ദ്രയിലെ സ്വകാര്യ കോളേജില്‍ അവസാന വർഷ ബിരുദ വിദ്യാർഥിയാണ് മുഹമ്മദ്‌ സഹദ്. കള്ളംപറമ്പിൽ കെ.എച്ച് ഷംസുദ്ദീൻ-ഹസീന ദമ്പതികളുടെ ഏക മകനാണ്.

റിഷ്ണു ബെംഗളൂരുവിലെ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനാണ്, പിതാവ്: പരേതനായ ശശീന്ദ്രൻ. മാതാവ്: ഷാജി ശശീന്ദ്രൻ. അജന്യ, ജിഷ്ണു എന്നിവര്‍ സഹോദരങ്ങളാണ്.
<br>
TAGS : ACCIDENT
SUMMARY : Two Malayalee youths met a tragic end in a collision between a bike and a car in Bengaluru

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *