ഓം പ്രകാശ് താമസിച്ച മുറിയില്‍ കൊക്കെയ്ൻ സാന്നിധ്യം; സ്ഥിരീകരിച്ച്‌ ഫോറസിക് റിപ്പോര്‍ട്ട്

ഓം പ്രകാശ് താമസിച്ച മുറിയില്‍ കൊക്കെയ്ൻ സാന്നിധ്യം; സ്ഥിരീകരിച്ച്‌ ഫോറസിക് റിപ്പോര്‍ട്ട്

കൊച്ചി: ഗുണ്ടാ നേതാവ് ഓം പ്രകാശ് പ്രതിയായ ലഹരിക്കേസില്‍ കൊക്കെയ്ൻ സാന്നിധ്യം സ്ഥിരീകരിച്ച്‌ ഫോറൻസിക് പരിശോധന റിപ്പോർട്ട്. ഓം പ്രകാശ് താമസിച്ചിരുന്ന ഹോട്ടല്‍ മുറിയില്‍ കൊക്കെയ്ന്റെ സാന്നിധ്യം കണ്ടെത്തി. ഇതോടെ നടന്നത് ലഹരിപ്പാര്‍ട്ടി തന്നെയാണെന്ന് പോലീസ് ഉറപ്പിച്ചു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ ഓം പ്രകാശിന്റെ ജാമ്യം റദ്ദാക്കാൻ പോലീസ് കോടതിയില്‍ അപേക്ഷ നല്‍കും.

ലഹരിപാർട്ടി നടന്ന മുറിയിലേക്ക് താരങ്ങളായ ശ്രീനാഥ് ഭാസിയും പ്രയാഗ മാർട്ടിനും എത്തിയിരുന്നുവെന്ന് പോലീസ് കണ്ടെത്തിയിരുന്നു. കേസില്‍ ശ്രീനാഥ് ഭാസിയേയും പ്രയാഗ മാർട്ടിനെയും പോലീസ് വിശദമായി ചോദ്യം ചെയ്തിരുന്നു. ലഹരി പാർട്ടിയിയില്‍ പങ്കെടുത്തിട്ടില്ലെന്നും ഓം പ്രകാശുമായി ബന്ധമില്ലെന്നുമാണ് രണ്ട് താരങ്ങളും മൊഴി നല്‍കിയത്. ഇവർക്ക് ലഹരി കേസില്‍ ബന്ധമില്ലെന്ന് പിന്നീട് പോലീസ് കണ്ടെത്തി.

TAGS : OM PRAKASH | DRUGS CASE
SUMMARY : Presence of cocaine in Om Prakash’s room; Confirmed forensic report

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *