മാസപ്പടി കേസില്‍ രേഖകള്‍ കൈമാറാനാകില്ലെന്ന് സിഎംആര്‍എല്‍

മാസപ്പടി കേസില്‍ രേഖകള്‍ കൈമാറാനാകില്ലെന്ന് സിഎംആര്‍എല്‍

ന്യൂഡൽഹി: മാസപ്പടി കേസില്‍ രേഖകള്‍ കൈമാറാനാകില്ലെന്ന് സിഎംആര്‍എല്‍. നിയമ പ്രകാരമല്ലാത്ത കാര്യങ്ങള്‍ ചെയ്തിട്ടില്ലെന്നും സിഎംആര്‍എല്‍ ഡൽഹി ഹൈക്കോടതിയില്‍ പറഞ്ഞു. കേസ് അന്തമായി നീട്ടികൊണ്ടു പോകരുതെന്നും സിഎംആര്‍എല്‍ ആവശ്യപ്പെട്ടു. എസ്‌എഫ്‌ഐഒ അന്വേഷണത്തിനെതിരെ സിഎംആര്‍എല്‍ നല്‍കിയ ഹര്‍ജിയില്‍ ഡിസംബര്‍ 4 നാണ് അന്തിമ വാദം.

കേസില്‍ മറുപടി സത്യവാങ്മൂലം സമർപ്പിക്കാൻ എസ്‌എഫ്‌ഐഒയ്ക്ക് 10 ദിവസം സമയം അനുവദിച്ചു. കേന്ദ്ര ആവശ്യ പ്രകാരമാണ് വീണ വിജയന്റെ എക്സാലോജിക് – സിഎംആർഎല്‍ ഇടപാട് കേസ് ഡിസംബർ നാലിലേക്ക് മാറ്റിയത്. അടുത്ത തവണ ലിസ്റ്റില്‍ ആദ്യത്തെ പത്ത് കേസുകളില്‍ ഒന്നായി പരിഗണിക്കും. കേസില്‍ കക്ഷി ചേരാൻ ഷോണ്‍ ജോർജ് നല്‍കിയ അപേക്ഷ ഉള്‍പ്പടെ അന്ന് പരിഗണിക്കും.

സിഎംആർഎല്‍ ഇല്ലാത്ത സേവനത്തിന് പിണറായി വിജയന്റെ മകള്‍ വീണ വിജയനും അവരുടെ സോഫ്റ്റ്‌വെയർ സ്ഥാപനമായ എക്സാലോജിക്കിനും ഒരു കോടി 72 ലക്ഷം രൂപ നല്‍കിയെന്നായിരുന്നു ആദായ നികുതി സെറ്റില്‍മെന്റ് ബോർഡിന്റെ കണ്ടെത്തല്‍. ഇതിനൊപ്പം ലോണ്‍ എന്ന നിലയിലും വീണയ്ക്ക് പണം നല്‍കിയിരുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്.

TAGS : VEENA VIJAYAN
SUMMARY : CMRL said that documents cannot be handed over in monthly cases

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *