തിരഞ്ഞെടുപ്പ് പെരുമാറ്റചട്ട ലംഘനം; പി. വി. അൻവർ എംഎൽഎക്കെതിരെ കേസെടുക്കാൻ നിർദേശം

തിരഞ്ഞെടുപ്പ് പെരുമാറ്റചട്ട ലംഘനം; പി. വി. അൻവർ എംഎൽഎക്കെതിരെ കേസെടുക്കാൻ നിർദേശം

ചേലക്കര: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് വാർത്താ സമ്മേളനം വിളിച്ചു ചേർത്തതുമായി ബന്ധപ്പെട്ട് പി.വി. അൻവർ എംഎൽഎയ്ക്കെതിരെ കേസെടുക്കാൻ നിർദേശിച്ച് ജില്ലാ കളക്ടർ. പോലീസ് എത്തി വാർത്താ സമ്മേളനം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അദ്ദേഹം തുടരുകയായിരുന്നു. ഇതുസംബന്ധിച്ച് അൻവർ എംഎൽഎക്കെതിരെ ബുധനാഴ്ച എഫ്ഐആർ രജിസ്റ്റർ ചെയ്യും.

എന്നാൽ വാർത്താസമ്മേളനം നടത്തിയതിൽ തെറ്റില്ലെന്ന് അൻവർ പറഞ്ഞു. സംഭവത്തിൽ കേസെടുത്താലും ഇല്ലെങ്കിലും താൻ ഇക്കാര്യം നേരിടുമെന്നും മറ്റ് സ്ഥാനാർത്ഥികളുടെ ഒരു കാര്യത്തിലും കമ്മീഷൻ ഇടപെടുന്നില്ലെന്നും അൻവർ പറഞ്ഞു. ചൊവ്വാഴ്ച രാവിലെയാണ് അൻവർ പൊലീസിന്റെയും തിരഞ്ഞെടുപ്പ് കമീഷന്റെയും നിർദേശത്തെ മറികടന്ന് വാർത്താസമ്മേളനം നടത്തിയത്.

TAGS: KERALA | PV ANWAR
SUMMARY: Dist collector directs to file fir against mla pv anwar

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *