അനധികൃത സ്വത്ത് സമ്പാദനം; ഒമ്പത് സർക്കാർ ഉദ്യോഗസ്ഥരുടെ വീടുകളിൽ ലോകായുക്ത റെയ്ഡ്

അനധികൃത സ്വത്ത് സമ്പാദനം; ഒമ്പത് സർക്കാർ ഉദ്യോഗസ്ഥരുടെ വീടുകളിൽ ലോകായുക്ത റെയ്ഡ്

ബെംഗളൂരു: അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് ഒമ്പത് സർക്കാർ ഉദ്യോഗസ്ഥരുടെ വീടുകളിൽ ലോകായുക്ത റെയ്ഡ്. ബെളഗാവി, ഹാവേരി, ദാവൻഗെരെ, കലബുർഗി, മൈസൂരു, രാമനഗര, ധാർവാഡ് ഉൾപ്പെടെയുള്ള ജില്ലകളിലെ 40ഓളം സ്ഥലങ്ങളിലാണ് റെയ്ഡ് നടന്നത്.

ശ്രീനിവാസ് (ഡെപ്യൂട്ടി ഡയറക്ടർ ഹാവേരി വനിതാ ശിശുക്ഷേമ വകുപ്പ്), കമൽരാജ് പി.എച്ച്. (അസിസ്റ്റൻ്റ് ഡയറക്ടർ കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രീസ് വകുപ്പ്, ദാവൻഗെരെ) വെങ്കിടേഷ് എസ്. മജുംദാർ (അസിസ്റ്റൻ്റ് കമ്മീഷണർ വാണിജ്യ നികുതി വകുപ്പ്, ബെളഗാവി) നാഗേഷ് ഡി. (പബ്ലിക് റിലേഷൻസ് ഓഫീസർ മൈസൂരു സിറ്റി കോർപ്പറേഷൻ), രവീന്ദ്ര ഗുപ്ത, അഭിഭാഷക് എ.എച്ച്.കേരി, കെഐഎഡിബി അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എൻജിനീയർ ഗോവിന്ദപ്പ ഭജൻത്രി, കാശിനാഥ് ഭജൻത്രി, എഞ്ചിനീയർ പ്രകാശ് എന്നിവരുടെ വീടുകളിലും ഓഫിസുകളിലുമാണ് റെയ്ഡ് നടന്നത്. റെയ്‌ഡിൽ നിർണായക രേഖകൾ പിടിച്ചെടുത്തതായി ലോകായുക്ത ഉദ്യോഗസ്ഥർ പറഞ്ഞു.

 

TAGS: KARNATAKA | LOKAYUKTA
SUMMARY: Lokayukta raided 9 govt officials in Karnataka

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *