ചന്നപട്ടണയിൽ നിന്ന് 29 കോടി രൂപ വിലവരുന്ന മദ്യം പിടികൂടി

ചന്നപട്ടണയിൽ നിന്ന് 29 കോടി രൂപ വിലവരുന്ന മദ്യം പിടികൂടി

ബെംഗളൂരു: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ചാനപട്ടണയിൽ നിന്ന് 29 കോടി രൂപ വിലവരുന്ന മൂന്ന് ലക്ഷം ലിറ്റർ മദ്യം പിടികൂടി. ഒക്‌ടോബർ 16 മുതൽ നവംബർ 11 വരെ പോലീസും എക്‌സൈസും മറ്റ് ഉദ്യോഗസ്ഥരും ചേർന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് മദ്യം പിടികൂടിയത്. ഷിഗാവിൽ നിന്ന് 300 ലിറ്ററിലധികം മദ്യവും സന്ദൂരിൽ നിന്ന് 2926 ലിറ്റർ മദ്യവു മദ്യവും പിടികൂടി.

ഷിഗാവിൽ നിന്ന് 8.2 കിലോഗ്രാം മയക്കുമരുന്നും പിടിച്ചെടുത്തതായി എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. മൂന്ന് മണ്ഡലങ്ങളിലേക്കുമുള്ള വോട്ടെടുപ്പ് ഇന്ന് നടക്കും. ആകെ 45 സ്ഥാനാർത്ഥികൾ മത്സരരംഗത്തുള്ള ഷിഗാവ്, സന്ദൂർ, ചന്നപട്ടണ എന്നിവിടങ്ങളിലെ 770 ഓളം പോളിംഗ് സ്റ്റേഷനുകളിലായി ഏഴ് ലക്ഷത്തിലധികം വോട്ടർമാരാണ് വോട്ട് രേഖപ്പെടുത്തുക.

TAGS: KARNATAKA | LIQUOR SEIZED
SUMMARY: Liquor worth over Rs 29 crore seized from Channapatna Assembly segment

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *