ശക്തമായ മഴയ്ക്ക് സാധ്യത; ബെംഗളൂരുവിൽ അടുത്ത രണ്ട് ദിവസത്തേക്ക് യെല്ലോ അലർട്ട്

ശക്തമായ മഴയ്ക്ക് സാധ്യത; ബെംഗളൂരുവിൽ അടുത്ത രണ്ട് ദിവസത്തേക്ക് യെല്ലോ അലർട്ട്

ബെംഗളൂരുു: സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. ബെംഗളൂരു ഉൾപ്പെടെയുള്ള ജില്ലകളിൽ രണ്ട് ദിവസത്തേക്ക് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

നിലവിലെ വടക്കുകിഴക്കൻ മൺസൂൺ സീസണിൽ ബെംഗളൂരു അർബനിലും സമീപ ജില്ലകളിലും അധിക മഴ ലഭിച്ചിട്ടുണ്ടെങ്കിലും നവംബർ ആദ്യ രണ്ടാഴ്ചകളിൽ മഴ സാധാരണ നിലയിലായിരുന്നെന്ന് കർണാടക സംസ്ഥാന പ്രകൃതി ദുരന്ത നിരീക്ഷണ കേന്ദ്രം (കെഎസ്എൻഡിഎംസി) അറിയിച്ചു. സംസ്ഥാനത്ത് 87 ശതമാനം പ്രദേശങ്ങളിലും നവംബർ 11 ന് കുറഞ്ഞ താപനില 16നും 20 ഡിഗ്രി സെൽഷ്യസിനും ഇടയിലാണ് രേഖപ്പെടുത്തിയിരുന്നത്. പരമാവധി താപനില 30 മുതൽ 34 ഡിഗ്രി സെൽഷ്യസ് വരെയായായിരുന്നു

ബെംഗളൂരു അർബനിൽ നവംബർ 11ന് രേഖപ്പെടുത്തിയ കുറഞ്ഞതും കൂടിയതുമായ താപനില യഥാക്രമം 18.9 ഡിഗ്രി സെൽഷ്യസും 31.6 ഡിഗ്രി സെൽഷ്യസുമായിരുന്നു. ഏറ്റവും കുറഞ്ഞ താപനിലയായ 17.1 ഡിഗ്രി സെൽഷ്യസ് ചിക്കമഗളൂരു ജില്ലയിലെ ചില ഭാഗങ്ങളിൽ രേഖപ്പെടുത്തി. ഒക്ടോബർ 1 മുതൽ നവംബർ 11 വരെ 199 മില്ലിമീറ്റർ മഴയാണ് കർണാടകയിൽ ലഭിച്ചത്.

TAGS: KARNATAKA | RAIN
SUMMARY: Heavy rain predicted in karnataka for next two days

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *