ജാ​ർ​ഖ​ണ്ഡിൽ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

ജാ​ർ​ഖ​ണ്ഡിൽ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

ന്യൂ​ഡ​ൽ​ഹി​:​ ​ജാ​ർ​ഖ​ണ്ഡ് ​മു​ക്തി​ ​മോ​ർ​ച്ച​(​ജെ.​എം.​എം​)​ ​നേ​തൃ​ത്വം​ ​ന​ൽ​കു​ന്ന​ ​’​ഇ​ന്ത്യ​’​ ​മു​ന്ന​ണി​യും​ ​ബി.​ജെ.​പി​യും​ ​നേ​ർ​ക്കു​നേ​ർ​ ​പോ​രാ​ടു​ന്ന​ ​ജാ​ർ​ഖ​ണ്ഡി​ൽ​ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 15,344​ ​പോ​ളിം​ഗ് ​സ്റ്റേ​ഷ​നു​ക​ളി​ൽ​ ​രാ​വി​ലെ​ 7​ ​മ​ണി​ ​മു​ത​ലാ​ണ് ​പോ​ളിം​ഗ് ആരംഭിച്ചത്. ആകെയുള്ള 81സീറ്റില്‍ 43 സീറ്റുകളിലാണ് ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതില്‍ ആറ് സീറ്റുകള്‍ പട്ടികജാതി, 20 സീറ്റുകള്‍ പട്ടികവര്‍ഗം, 17 ജനറല്‍ സീറ്റുകള്‍ എന്നിവയാണുള്ളത്. വൈകുന്നേരം അഞ്ച് മണി വരെയാണ് വോട്ട് ചെയ്യാനുള്ള സമയം. 683 സ്ഥാനാര്‍ത്ഥികളാണ് ഇന്ന് തിരഞ്ഞെടുപ്പിനെ നേരിടുന്നത്.

സ്ഥാ​നാ​ർ​ത്ഥി​ക​ളി​ൽ​ ​ബി.​ജെ.​പി​യി​ലേ​ക്ക് ​മാ​റി​യ​ ​മു​ൻ​ ​മു​ഖ്യ​മ​ന്ത്രി​യും​ ​ജെ.​എം.​എം​ ​നേ​താ​വു​മാ​യ​ ​ച​മ്പാ​യി​ ​സോ​റ​ൻ​(​സെ​രാ​യ്‌​കേ​ലി​യ​),​ ​ആ​രോ​ഗ്യ​മ​ന്ത്രി​യും​ ​കോ​ൺ​ഗ്ര​സ് ​നേ​താ​വു​മാ​യ​ ​ബ​ന്ന​ ​ഗു​പ്ത​(​ജാം​ഷ്‌​ഡ്പൂ​ർ​ ​വെ​സ്റ്റ്),​ ​ജെ.​എം.​എ​മ്മി​ന്റെ​ ​രാ​ജ്യ​സ​ഭാ​ ​എം​പി​ ​മ​ഹു​വ​ ​മാ​ജി​(​റാ​ഞ്ചി​),​ ​മു​ൻ​ ​മു​ഖ്യ​മ​ന്ത്രി​ ​മ​ധു​ ​കോ​ഡ​യു​ടെ​ ​ഭാ​ര്യ​ ​ഗീ​ത​ ​കോ​ഡ​(​ജ​ഗ​നാ​ഥ്പൂ​ർ​)​ ​തു​ട​ങ്ങി​യ​ ​പ്ര​മു​ഖ​രു​മു​ണ്ട്.

ജെ.​എം.​എം​ ​സ​ർ​ക്കാ​ർ​ ​ആ​ദി​വാ​സി​ ​ഭൂ​മി​ ​കു​ടി​യേ​റ്റ​ക്കാ​ർ​ക്ക് ​കൈ​മാ​റി​യെ​ന്നും​ ​അ​വ​രെ​ ​പു​റ​ത്താ​ക്കു​മെ​ന്നു​മാ​യി​രു​ന്നു​ ​ബി.​ജെ.​പി​ ​പ്ര​ചാ​ര​ണം.​ ​വ​ഖ​ഫ് ​ബി​ൽ,​ ​ഏ​ക​സി​വി​ൽ​ ​കോ​ഡ് ​വി​ഷ​യ​ങ്ങ​ളും​ ​ഉ​ന്ന​യി​ച്ചു.​ ​ജെ.​എം.​എം​ ​നേ​താ​വും​ ​മു​ഖ്യ​മ​ന്ത്രി​യു​മാ​യ​ ​ഹേ​മ​ന്ത് ​സോ​റ​നെ​തി​രാ​യ​ ​അ​ഴി​മ​തി​ ​ആ​രോ​പ​ണ​ങ്ങ​ളും​ ​വി​ഷ​യ​മാ​ക്കി.​ ജാ​തി​ ​സെ​ൻ​സ​സ്,​ ​പ്ര​തി​മാ​സ​ ​ധ​ന​ ​സ​ഹാ​യം​ ​തു​ട​ങ്ങി​യ​ ​വാ​ഗ്‌​ദാ​ന​ങ്ങ​ളാ​ണ് ​’​ഇ​ന്ത്യ​’​ ​മു​ന്ന​ണി​യി​ൽ​ ​കോ​ൺ​ഗ്ര​സ് ​അ​ട​ക്കം​ ​ഉ​യ​ർ​ത്തി​യ​ത്. 20 ആദിവാസി സംവരണ മണ്ഡലങ്ങളും ആറ് പട്ടികജാതി സംവരണ മണ്ഡലങ്ങളും 17 പൊതുമണ്ഡലങ്ങളുമാണ് ഇന്ന് പോളിംഗ് ബൂത്തിലേക്ക് കടക്കുന്നത്. ഇതിൽ കോലാൻ പ്രവിശ്യയിലെ 14 മണ്ഡലങ്ങളാണ് നിർണായകം. കഴിഞ്ഞതവണ 14-ൽ 11-ഉം നേടിയത് ജെ.എം.എം. ആണ്. രണ്ടാംഘട്ട പോളിംഗ് 38 മണ്ഡലങ്ങളിൽ 20-ന് നടക്കും.
<BR>
TAGS : JHARKHAND | ELECTION 2024
SUMMARY : The first phase of voting has started in Jharkhand

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *