കര്‍ണാടകയില്‍ നിന്ന് വോട്ട് ബസുമായി കോണ്‍ഗ്രസ്; 8 ബസുകള്‍ വോട്ടര്‍മാരുമായി വയനാട്ടിലേക്ക് പുറപ്പെട്ടു

കര്‍ണാടകയില്‍ നിന്ന് വോട്ട് ബസുമായി കോണ്‍ഗ്രസ്; 8 ബസുകള്‍ വോട്ടര്‍മാരുമായി വയനാട്ടിലേക്ക് പുറപ്പെട്ടു

ബെംഗളൂരു: കർണാടകയിൽ നിന്ന് വയനാട്ടിലേക്ക് വോട്ട് ബസുമായി കർണാടക കോൺഗ്രസ്‌. ബെംഗളൂരു, ഹാസൻ മൈസൂരു എന്നിവിടങ്ങളിലെ വോട്ടർമാരെ വഹിച്ചുള്ള ബസ് വയനാട്ടിലേക്ക് പുറപ്പെട്ടു. 8 ബസുകളാണ് കർണാടക കോൺഗ്രസ്‌ യാത്രക്കൊരുക്കിയത്.

അതേസമയം വയനാട് ലോകസഭാ, ചേലക്കര നിയമസഭാ മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് പുരോഗമിക്കുകയാണ്. ഇരു മണ്ഡലങ്ങളിലെയും ചില ബൂത്തുകളില്‍ വോട്ടിങ് മെഷീൻ തകരാറിലായതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. വയനാട്ടിലെ 117-ാം നമ്പർ ബൂത്തിൽ മെഷീൻ തകരാറിലായതോടെ വോട്ടെടുപ്പ് തടസപ്പെട്ടു. പോളിങ് തുടങ്ങി രണ്ടു പേർ വോട്ട് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് മെഷീൻ തകരാറിലായത്.തിരുവമ്പാടി മണ്ഡലത്തിൽ രണ്ടിടത്തും വോട്ടിങ് മെഷീൻ തകരാറിലായി. കൂടരഞ്ഞി പഞ്ചായത്തിലെ പൂവാറംതോട് 86-ാം നമ്പർ ബൂത്തിലാണ് മെഷീൻ തകരാറിലായത്. ഇതോടെ വോട്ടെടുപ്പ് തടസപ്പെട്ടു.

അഗസ്ത്യമുഴിയിലെ 117-ാം നമ്പർ ബൂത്തിൽ രണ്ടു പേർ വോട്ട് രേഖപ്പെടുത്തി കഴിഞ്ഞപ്പോഴാണ് മെഷീൻ തകരാറായത്. മെഷീന്‍റെ ബാറ്ററി മാറ്റി ഇവിടെ വോട്ടെടുപ്പ് പുനരാരംഭിച്ചു.ചേലക്കരയിലെ തിരുവില്വാമല പഞ്ചായത്തിലെ പാമ്പാടി സ്കൂളിലെ 116-ാം നമ്പർ ബൂത്തിലെ വോട്ടിങ് മെഷീൻ ആണ് തകരാറിലായത്. ഇവിടത്തെ വോട്ടിങ് മെഷീൻ മാറ്റേണ്ടി വരുമെന്നാണ് ലഭിക്കുന്ന വിവരം.
<BR>
TAGS : BY ELECTION
SUMMARY : Congress with vote bus from Karnataka; 8 buses left for Wayanad with voters

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *