സ്‌കൂൾ കായികമേള സമാപന സമ്മേളനത്തിലെ സംഘർഷം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

സ്‌കൂൾ കായികമേള സമാപന സമ്മേളനത്തിലെ സംഘർഷം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ സംഘര്‍ഷത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മൂന്നംഗ സമിതിയെ നിയോഗിച്ചു. വിദ്യാഭ്യാസ വകുപ്പിന്റെ റിവ്യൂ മീറ്റിങ്ങിലാണ് തീരുമാനം. പൊതു വിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ സെക്രട്ടറി എം ഐ മീനാംബിക, ജോയിന്റ് സെക്രട്ടറി ബിജു കുമാര്‍ ബി ടി, എസ് സി ഇ ആര്‍ ടി ഡയറക്ടര്‍ ഡോ. ജയപ്രകാശ് ആര്‍ കെ തുടങ്ങിയവരാണ് സമിതി അംഗങ്ങള്‍. രണ്ടാഴ്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.

സംഭവത്തില്‍ നാവാമുകുന്ദ, മാർ ബേസിൽ സ്‌കൂളുകളോട് വിശദീകരണം തേടും. കായികമേളയുടെ സമാപനത്തിൽ പോയിന്റിനെ ചൊല്ലിയാണ് വാക്കേറ്റം നടന്നത്. നാവാമുകുന്ദ, മാർ ബേസിൽ സ്‌കൂളുകളിലെ അധ്യാപകരും കുട്ടികളുമാണ് പ്രതിഷേധിച്ചത്

ഗ്രൗണ്ടിൽ തുടങ്ങിയ പ്രതിഷേധം സ്റ്റേജിലേക്ക് കടക്കാൻ ശ്രമിച്ചതോടെ സംഘർഷമുണ്ടാകുകയായിരുന്നു. സ്‌പോർട്‌സ് സ്‌കൂളിനെ മികച്ച സ്‌കൂളുകളുടെ പട്ടികയിൽ പെടുത്തുകയും രണ്ടാം സ്ഥാനത്തിന്റെ പുരസ്‌കാരം നൽകുകയും ചെയ്തതിന് പിന്നാലെയാണ് തർക്കം ആരംഭിച്ചത്.
<BR>
TAGS : SPORTS MEET
SUMMARY :  Clash at closing ceremony of school sports fair; The Education Minister ordered an inquiry

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *