ഉപതിരഞ്ഞെടുപ്പ്; മൂന്ന് മണ്ഡലങ്ങളിലായി 76 ശതമാനം പോളിങ് രേഖപ്പെടുത്തി

ഉപതിരഞ്ഞെടുപ്പ്; മൂന്ന് മണ്ഡലങ്ങളിലായി 76 ശതമാനം പോളിങ് രേഖപ്പെടുത്തി

ബെംഗളൂരു: സംസ്ഥാനത്തെ ഉപതിരഞ്ഞെടുപ്പിൽ മൂന്ന് മണ്ഡലങ്ങളിൽ 76 ശതമാനം പോളിങ് രേഖപ്പെടുത്തി. ചന്നപട്ടണ, സന്ദൂർ, ഷിഗാവ് എന്നീ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്. ബുധനാഴ്ച വൈകീട്ട് 5 മണി വരെ 76.9 ശതമാനം പോളിങ് ആണ് രേഖപ്പെടുത്തിയത്. ആകെ 45 സ്ഥാനാർത്ഥികൾ മത്സരരംഗത്തുണ്ടായിരുന്ന മണ്ഡലങ്ങളിലെ 770 ഓളം പോളിംഗ് സ്റ്റേഷനുകളിലായി ഏഴ് ലക്ഷത്തിലധികം പേരാണ് വോട്ട് രേഖപ്പെടുത്തിയത്.

ചന്നപട്ടണയിൽ 84.26 ശതമാനം പോളിങ് രേഖപ്പെടുത്തിയപ്പോൾ ഷിഗാവിൽ 75.07 ശതമാനവും സന്ദൂരിൽ 71.47 ശതമാനവും പോളിങ് രേഖപ്പെടുത്തി. കോൺഗ്രസിലെ ഇ. തുക്കാറാം, മുൻ മുഖ്യമന്ത്രി ബി.ജെ.പി.യിലെ ബസവരാജ് ബൊമ്മൈ, ജെഡിഎസ് നേതാവ് എച്ച്.ഡി കുമാരസ്വാമി എന്നിവർ രാജിവെച്ചതിനെ തുടർന്ന് സീറ്റുകൾ ഒഴിഞ്ഞതിനാലാണ് മൂന്നിടങ്ങളിലേക്കും ഉപാതിരഞ്ഞെടുപ്പ് നടന്നത്. ചന്നപട്ടണയിൽ 31 പേരും, സന്ദൂരിലും ഷിഗ്ഗാവിലും യഥാക്രമം ആറ്, എട്ട് സ്ഥാനാർത്ഥികളുമാണ് മത്സരിച്ചത്. പോളിങ് സ്റ്റേഷനുകളിൽ പോലീസ് വിപുലമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു.

 

TAGS: KARNATAKA | BYPOLL
SUMMARY: Bypoll in karnataka ends, 76 percent voter turnout

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *