സ്മാർട്ട് ലോക്കറുകൾ; മെട്രോ സ്റ്റേഷനുകളിൽ ഇനി യാത്രക്കാരുടെ ബാഗുകൾ സുരക്ഷിതമായി സൂക്ഷിക്കാൻ സൗകര്യം

സ്മാർട്ട് ലോക്കറുകൾ; മെട്രോ സ്റ്റേഷനുകളിൽ ഇനി യാത്രക്കാരുടെ ബാഗുകൾ സുരക്ഷിതമായി സൂക്ഷിക്കാൻ സൗകര്യം

ബെംഗളൂരു: ബെംഗളൂരുവിലെ നമ്മ മെട്രോ സ്റ്റേഷനുകളിൽ യാത്രക്കാര്‍ക്ക് തങ്ങളുടെ ബാഗുകൾ സൂക്ഷിക്കാൻ ഏൽപ്പിച്ച ശേഷം യാത്ര ഇനി തുടരാം. ഇതിനായി സ്മാർട്ട് ഡിജിറ്റൽ ലഗേജ് ലോക്കർ എന്ന പേരിലുള്ള സംവിധാനമാണ് ബുധനാഴ്ച മുതല്‍ ബിഎംആർസിഎല്‍ (ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ്) ആരംഭിച്ചത്. മജെസ്റ്റിക് (നാദപ്രഭു കെമ്പഗൗഡ) സ്റ്റേഷനിലാണ് ലോക്കർ സംവിധാനം ആരംഭിച്ചത്. സാധാരണ വലുപ്പമുള്ള ലോക്കറിന് ആറ് മണിക്കൂറിന് 70 രൂപയും കൂടുതൽ വലുപ്പുള്ള ലോക്കറിന് 100 രൂപയുമാണ് ഈടാക്കുക.

ബാഗ് ലോക്കറിൽ വെയ്ക്കുമ്പോൾ ഒരു കോഡ് ലഭിക്കും. യാത്ര അവസാനിച്ച ശേഷം ഇതേ കോഡ് ഉപയോഗിച്ച് ലോക്കർ തുറന്ന് യാത്രക്കാരന് ബാഗ് തിരിച്ചെടുക്കാം. ഇതുമായി ബന്ധപ്പെട്ട സഹായത്തിന് ജീവനക്കാരേയും ഏർപ്പെടുത്തിയിട്ടുണ്ട്.

മജെസ്റ്റിക്കിന് പുറമെ ചിക്ക്പേട്ട്, ബെന്നിഗനഹള്ളി എന്നീ മൂന്ന് സ്റ്റേഷനുകളിൽ കൂടി ലോക്കർ സംവിധാനം ഏർപ്പെടുത്തിയതായി ബിഎംആർസിഎല്‍ അറിയിച്ചു. യാത്രക്കാരിൽ നിന്ന് ലഭിക്കുന്ന സ്വീകാര്യതയുടെ അടിസ്ഥാനത്തില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ സ്റ്റേഷനുകളില്‍ സ്മാർട്ട് ഡിജിറ്റൽ ലഗേജ് ലോക്കർ സ്ഥാപിക്കുമെന്നും ബിഎംആർസിഎല്‍ അധികൃതര്‍ അറിയിച്ചു. സേഫ് ക്ലോക്ക് എന്ന കമ്പനിയുടെ സഹകരണത്തോടെയാണ് ഡിജിറ്റൽ ലഗേജ് ലോക്കർ പദ്ധതി നടപ്പാക്കുന്നത്.


<BR>
TAGS : NAMMA METEO
SUMMARY : Smart lockers; Passengers’ bags can now be kept safely at metro stations

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *