ബെംഗളൂരു സ്വർഗറാണി ക്നാനായ കത്തോലിക്ക ഫൊറോന ദേവാലയം സിൽവർ ജൂബിലി കുടുംബസംഗമം 17 ന്

ബെംഗളൂരു സ്വർഗറാണി ക്നാനായ കത്തോലിക്ക ഫൊറോന ദേവാലയം സിൽവർ ജൂബിലി കുടുംബസംഗമം 17 ന്

ബെംഗളൂരു: കേരളത്തിന് പുറത്ത് കോട്ടയം അതിരൂപതക്കു കീഴിലുള്ള ഏക ഫൊറോനാ ദൈവാലയമായ ബെംഗളൂരു സ്വര്‍ഗറാണി ക്‌നാനായ കത്തോലിക്കാ ദൈവാലയം സില്‍വര്‍ജൂബിലി നിറവില്‍. ജൂബിലിയുടെ ഭാഗമായി നടത്തപ്പെടുന്ന ഫൊറോനാതല കുടുംബ സംഗമം നവംബര്‍ 17 ന് ബെംഗളൂരുവിലെ ക്‌നാനായ സാമുദായ തറവാടായ മാര്‍. മാക്കീല്‍ ഗുരുകുലത്തില്‍ നടക്കും. ദിവ്യബലിയോടുകൂടി ആരംഭിക്കുന്ന പരിപാടികള്‍ കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ മാര്‍.ജോസഫ് പണ്ടാരശേരി ഉദ്ഘാടനം ചെയ്യും, റവ. ഡോ.ബിനു കുന്നത്ത് മുഖ്യ പ്രഭാഷണം നടത്തും. ബെംഗളൂരു ഫൊറോനയിലെ വൈദീകരും കോട്ടയം രൂപത അംഗങ്ങളായ ബെംഗളൂരുവില്‍ സേവനം ചെയ്യുന്ന വിവിധ സന്യാസസഭകളിലെ വൈദീകരും, സിസ്റ്റേഴ്‌സും ഈ കുടുംബ സംഗമത്തില്‍ പങ്കെടുക്കും.

ക്‌നാനായ തനിമ നിലനിര്‍ത്തികൊണ്ടുള്ള ആഘോഷങ്ങള്‍, വര്‍ണപ്പകിട്ടാര്‍ന്ന വിവിധ കലാപരിപാടികള്‍, മുതിര്‍ന്ന പൗരന്മാരെയും, വിവാഹ വാര്‍ഷികത്തിന്റെ ജൂബിലി ആഘോഷിക്കുന്നവരെയും ആദരിക്കല്‍, തുടങ്ങിയവ ജൂബിലി കുടുംബ സംഗമത്തിന്റെ ഭാഗമായി നടക്കും

ബെംഗളൂരുവിലെ ക്‌നാനായ സാമുദായത്തിന്റെ വളര്‍ച്ചയിലും, ബെംഗളൂരു നഗരത്തില്‍ മൂന്ന് ദൈവാലയങ്ങള്‍ നിര്‍മിക്കുന്നതിലും മുഖ്യ പങ്ക് വഹിച്ച ബെംഗളൂരു ക്‌നാനായ കാത്തലിക്ക് അസോസിയേഷനോടു ചേര്‍ന്നാണ് ജൂബിലി ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത്. ബെംഗളൂരു സ്വര്‍ഗറാണി ഫൊറോനക്കു കീഴിലുള്ള എല്ലാവരെയും ജൂബിലി കുടുംബ സംഗമത്തിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടക സമിതി അറിയിച്ചു.
<BR>
TAGS : FAMILY MEET

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *