സ്വപ്ന സുരേഷിനെതിരായ വ്യാജ ഡിഗ്രി കേസ്; രണ്ടാം പ്രതി മാപ്പുസാക്ഷിയായി

സ്വപ്ന സുരേഷിനെതിരായ വ്യാജ ഡിഗ്രി കേസ്; രണ്ടാം പ്രതി മാപ്പുസാക്ഷിയായി

തിരുവനന്തപുരം: സ്വര്‍ണം കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെതിരായ വ്യാജ ഡിഗ്രി കേസിലെ രണ്ടാം പ്രതി മാപ്പുസാക്ഷിയായി. സച്ചിനെ മാപ്പുസാക്ഷിയാക്കിയാക്കുന്നതില്‍ എതിർപ്പില്ലെന്ന് പോലിസ് കോടതിയെ അറിയിച്ചു. 19 ന് സച്ചിന്റെ മൊഴി കോടതി രേഖപ്പെടുത്തും.

സ്വപ്നയ്ക്ക് വ്യാജ രേഖയുണ്ടാകിയ സച്ചിന്‍ ദാസിനെയാണ് മാപ്പുസാക്ഷിയാക്കിയത്. മാപ്പുസാക്ഷിയാക്കണമെന്ന സച്ചിന്റ അപേക്ഷ തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി അംഗീകരിക്കുകയായിരുന്നു. സ്പേസ് പാര്‍ക്കിലെ നിയമനത്തിനായി സ്വപ്ന വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയിരുന്നു.

മഹാരാഷ്ട്രയിലെ ബാബാ അംബേദ്ക്കര്‍ യൂണിവേഴ്‌സിറ്റിയുടെ പേരിലാണ് വ്യാജ രേഖയുണ്ടാക്കിയത്. സംഭവത്തില്‍ കണ്ടോന്‍മെന്റ് പോലിസാണ് സ്വപ്ന സുരേഷിനെ പ്രതിയാക്കി കേസ് രജിസ്റ്റര്‍ ചെയ്തത്. കേസിലെ രണ്ടാം പ്രതിയായ സച്ചിന്‍ ദാസ് പഞ്ചാബ് സ്വദേശിയായിരുന്നു. സച്ചിനെ മാപ്പുസാക്ഷിയാക്കിയതോടെ കേസില്‍ ഒരു പ്രതി മാത്രമായി.

TAGS : SWAPNA SURESH
SUMMARY : Fake degree case against Swapna Suresh; The second defendant pleaded guilty

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *