പാലക്കാട് മഹിള കോണ്‍ഗ്രസ് ജില്ല സെക്രട്ടറി സിപിഎമ്മില്‍ ചേര്‍ന്നു

പാലക്കാട് മഹിള കോണ്‍ഗ്രസ് ജില്ല സെക്രട്ടറി സിപിഎമ്മില്‍ ചേര്‍ന്നു

പാലക്കാട് കോണ്‍ഗ്രസില്‍ വീണ്ടും കൊഴിഞ്ഞുപോക്ക്. മഹിളാ കോണ്‍ഗ്രസ് ജില്ല സെക്രട്ടറി കൃഷ്ണകുമാരിയാണ് കോണ്‍ഗ്രസ് വിട്ട് സിപിഎമ്മിലേക്ക് പോയത്. കോണ്‍ഗ്രസ്-ബിജെപി കൂട്ടുകെട്ടില്‍ പ്രതിഷേധിച്ചാണ് മഹിളാ കോണ്‍ഗ്രസ് നേതാവ് പാർട്ടി വിട്ടത്. കോണ്‍ഗ്രസ് നിരന്തരമായി അവഗണിക്കുകയാണെന്നും നിരവധി ആളുകൾ ഇനിയും പുറത്തുവരുമെന്നും കൃഷ്ണകുമാരി പറഞ്ഞു.

2020 ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഭരണം പിടിക്കാനായി കോണ്‍ഗ്രസും ബിജെപിയും ചേർന്ന് മത്സരിച്ചു. തന്റെ പഞ്ചായത്തായ വെള്ളിനേഴിയിൽ അടക്കം ഈ അവിശുദ്ധ കൂട്ടുകെട്ടിന്റെ നിരവധി ഉദാഹരണങ്ങള്‍ ഉണ്ട്. വെള്ളിനേഴിയിൽ ഒരു വാർഡിൽ ബിജെപിക്കും കോണ്‍ഗ്രസിനും ഒരേ സ്ഥാനാര്ഥിയായിരുന്നു. ഇതെ തുടർന്നായിരുന്നു ആദ്യമായി വെള്ളിനേഴി പഞ്ചായത്തിൽ ബിജെപിക്ക് അംഗത്തെ ലഭിച്ചത്.

ഉപതിരഞ്ഞെടുപ്പിലും ആവർത്തിക്കുന്നത് അതാണ്. ഇത് അംഗീകരിക്കാനാകാത്തതിനാല്‍ പാർടി വിടുകയാണെന്നും സിപിഐ എമ്മിനൊപ്പം പ്രവർത്തിക്കുമെന്നും കൃഷ്ണകുമാരി പറഞ്ഞു. അതേസമയം മഹിള കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി കൃഷ്ണകുമാരി കോണ്‍ഗ്രസ് വിട്ട് സിപിഎമ്മുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാൻ തീരുമാനിച്ചത്തോടെ വീണ്ടും കോണ്‍ഗ്രസില്‍ പൊട്ടിത്തെറി ഉണ്ടായിരിക്കുകയാണ്‌. ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റിന്റെ തീരുമാനം ബിജെപി കൂട്ടു കെട്ടില്‍ പ്രതിഷേധിച്ചായിരുന്നു തീരുമാനം.

TAGS : PALAKKAD | CONGRESS | CPM
SUMMARY : Palakkad Mahila Congress district secretary joined CPM

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *