കോൺഗ്രസിന്‍റെ 50 എംഎൽഎമാർക്ക് ബിജെപി പണം വാഗ്ദാനം ചെയ്തു; ആരോപണവുമായി സിദ്ധരാമയ്യ

കോൺഗ്രസിന്‍റെ 50 എംഎൽഎമാർക്ക് ബിജെപി പണം വാഗ്ദാനം ചെയ്തു; ആരോപണവുമായി സിദ്ധരാമയ്യ

ബെംഗളൂരു: സംസ്ഥാനത്തെ 50 കോൺഗ്രസ് എംഎൽഎമാർക്ക് ബിജെപി പണം വാഗ്ദാനം ചെയ്തെന്ന ആരോപണവുമായി മുഖ്യമന്ത്രി സിദ്ധരാമയ്യ. എംഎൽഎമാര്‍ പ്രലോഭിതരായില്ലെന്നും സിദ്ധരാമയ്യ വ്യക്തമാക്കി. ഓപ്പറേഷൻ കമലയിലൂടെ മാത്രമാണ് ബിജെപി ഇതുവരെ അധികാരത്തിലെത്തിയത് എന്നും സിദ്ധരാമയ്യ രൂക്ഷ വിമര്‍ശനമുന്നയിച്ചു. മൈസൂരുവിൽ നടന്ന പൊതു പരിപാടി ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് ഇതുവരെ ബിജെപി സ്വന്തം ശക്തിയിൽ അധികാരത്തിലെത്തിയിട്ടില്ല. ഓപ്പറേഷൻ കമലയിലൂടെ മാത്രമാണ് അധികാരത്തിലെത്തിയിട്ടുള്ളത്. ഇത്തവണ കോൺഗ്രസ് എംഎൽഎമാർക്ക് ബിജെപി വാഗ്‌ദാനം ചെയ്‌തത് 50 കോടി രൂപയാണ്. സിബിഐ, ഇഡി, ഐടി, ഗവർണർ എന്നീ പദവികള്‍ ദുരുപയോഗം ചെയ്‌തു കൊണ്ട് ബിജെപി കളിക്കുകയാണെന്നും സിദ്ധരാമയ്യ കുറ്റപ്പെടുത്തി. അതേസമയം സിദ്ധരാമയ്യയുടെ പ്രസ്താവന തീർത്തും തെറ്റാണെന്ന് പ്രതിപക്ഷ നേതാവ് ആർ. അശോക പറഞ്ഞു. സംഭവത്തിൽ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

TAGS: KARNATAKA | SIDDARAMIAH
SUMMARY: Siddaramiah accuses bjp of trying to lure congress mlas

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *