ട്രെയിൻ ടിക്കറ്റ് ഉറപ്പായില്ല, മന്ത്രി ഇടപെട്ടു; ബാഡ്മിന്‍റൺ ചാമ്പ്യൻഷിപ്പിനുള്ള കേരളത്തിന്റെ കായികതാരങ്ങൾ വിമാനത്തിൽ പോകും

ട്രെയിൻ ടിക്കറ്റ് ഉറപ്പായില്ല, മന്ത്രി ഇടപെട്ടു; ബാഡ്മിന്‍റൺ ചാമ്പ്യൻഷിപ്പിനുള്ള കേരളത്തിന്റെ കായികതാരങ്ങൾ വിമാനത്തിൽ പോകും

തിരുവനന്തപുരം: ഭോപ്പാലിൽ നടക്കുന്ന ദേശീയ അണ്ടർ 19 ബാഡ്മിന്‍റൺ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കേണ്ട കേരളത്തിൽ നിന്നുള്ള താരങ്ങൾക്ക് നാളെ തിരിക്കാനാകുമെന്ന് പ്രതീക്ഷ. കായികതാരങ്ങളെ വിമാനത്തിൽ കൊണ്ടുപോകുമെന്ന് വിദ്യഭ്യാസമന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. വിമാന ടിക്കറ്റെടുക്കാൻ തൊഴിൽവകുപ്പിന് കീഴിലുള്ള ഒഡെപെക്കിന് നിർദേശം നൽകി. 16 പേർക്ക് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും ഏഴുപേർക്ക് കരിപ്പൂരിൽ നിന്നും യാത്രയൊരുക്കാനാണ് നിർദേശം.

ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കേണ്ട താരങ്ങൾക്ക് മത്സരത്തിനായി ഭോപ്പാലിലേക്ക് ട്രെയിൻ ടിക്കറ്റ് ലഭിക്കാത്തതിനാലാണ് പ്രതിസന്ധിയിലായത്. മാനേജർ അടക്കമാണ് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ കുടുങ്ങിയത്. ഇന്ന് ഉച്ചയ്ക്ക് 1.25നുള്ള എറണാകുളം- നിസാമുദ്ദീൻ മംഗള എക്സ്‍പ്രസിലാണ് ടിക്കറ്റ് ബുക്ക്‌ ചെയ്തത്. എന്നാൽ ‌രണ്ട് പേരുടെ ടിക്കറ്റ് മാത്രമാണ് കണ്‍ഫേമായത്. എന്നാൽ രക്ഷിതാക്കൾ ഈ കുട്ടികളെ ഒറ്റയ്ക്ക് ഭോപ്പാലിലേക്ക് ട്രെയിനിൽ വിടാൻ തയ്യാറായില്ല. ടിക്കറ്റ് കിട്ടാതെ 20 താരങ്ങളും ടീം ഒഫീഷ്യല്‍സും എറണാകുളം റെയില്‍വെ സ്റ്റേഷനിൽ കാത്തു നില്‍ക്കുന്നത് വാർത്തയായിരുന്നു. വിദ്യാർഥികൾക്ക് സുരക്ഷിതമായ യാത്രയൊരുക്കാൻ സർക്കാർ ഇടപെടണമെന്ന് രക്ഷിതാക്കളും അധ്യാപകരും ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഇടപെട്ടത്. കായികതാരങ്ങൾക്ക് മന്ത്രി വിജയാശംസകൾ നേർന്നു.
<br>
TAGS : NATIONAL SPORTS MEET
SUMMARY : Athletes of Kerala will fly in for the Badminton Championship

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *