കണ്ണൂരിൽ നാടകസംഘം സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് രണ്ട് മരണം

കണ്ണൂരിൽ നാടകസംഘം സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് രണ്ട് മരണം

കണ്ണൂർ: കണ്ണൂരിൽ നാടകസംഘം സഞ്ചരിച്ച മിനി ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. കേളകം മലയംപടി എസ് വളവില്‍ ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് അപകടം. കായംകുളം മുതുകുളം സ്വദേശി അഞ്ജലി (32), കരുനാഗപ്പള്ളി തേവലക്കര സ്വദേശിനി ജെസി മോഹൻ എന്നിവരാണ് മരിച്ചത്. അപകടത്തിൽ 12 പേർക്ക് പരുക്കേറ്റു. ഇവരിൽ ഒരാളുടെ നില ഗുരുതരമാണ്.

നാടക സംഘം സഞ്ചരിച്ച മിനി ബസ് താഴ്ചയിലേക്ക് മറിയുകയായിരുന്നു. കായംകുളം ദേവാ കമ്യൂണിക്കേഷന്‍ എന്ന നാടക സംഘത്തിലെ ആളുകള്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍ പെട്ടത്. നാടകം കഴിഞ്ഞ ശേഷം ബത്തേരിയിലേക്ക് മടങ്ങുകയായിരുന്നു ഇവര്‍. ബസില്‍ ആകെ 14 പേരാണ് ഉണ്ടായിരുന്നത്.

TAGS: KERALA | ACCIDENT
SUMMARY: Theatre artists vehicle met with accident, two deaths reported

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *