ബെംഗളൂരു: ബാംഗ്ലൂർ കേരള സമാജം കന്റോൺമെന്റ് സോൺ വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ ശിശുദിനഘോഷം സംഘടിപ്പിച്ചു. ആർ ടി നഗർ, കാവേരി നഗറിലുള്ള സമാജം ഓഫീസിൽ വെച്ച് നടന്ന ആഘോഷങ്ങൾ വനിതാ വിഭാഗം ചെയർപേർസൺ ദിവ്യ മുരളി ഉത്ഘാടനം ചെയ്തു. വനിതാ വിഭാഗം കൺവീനർ ദേവി ശിവൻ, വൈസ് ചേർപേഴ്സൺ രമ്യ ഹരി, ഷീന ഫിലിപ്പ്, ജോയിന്റ് കൺവീനർ രമ രവി, റാണി മധു , പ്രോഗ്രാം കൺവീനർ സുകന്യ വിഷ്ണു , ഫിനാൻസ് കൺവീനർ ജ്യോതി ബാലൻ തുടങ്ങിയവർ സംബന്ധിച്ചു. കുട്ടികളുടെ കലാപരിപാടികൾ, കേക്ക് വിതരണം എന്നിവ നടന്നു.
<br>
TAGS : KERALA SAMAJAM

Posted inASSOCIATION NEWS
