68ആം വയസ്സില്‍ തുല്യതാ പരീക്ഷ ജയിച്ച്‌ നടൻ ഇന്ദ്രൻസ്: അഭിനന്ദനവുമായി വിദ്യാഭ്യാസ മന്ത്രി

68ആം വയസ്സില്‍ തുല്യതാ പരീക്ഷ ജയിച്ച്‌ നടൻ ഇന്ദ്രൻസ്: അഭിനന്ദനവുമായി വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: ഏഴാം തരം തുല്യതാ പരീക്ഷയില്‍ ചലച്ചിത്ര താരം ഇന്ദ്രൻസിന് വിജയം. 500ല്‍ 297 മാർക്ക് നേടിയാണ് അദ്ദേഹം ജയിച്ചത്. തിരുവനന്തപുരം അട്ടക്കുളങ്ങരയിലെ സെന്‍ട്രല്‍ സ്‌കൂളില്‍ വച്ചാണ് നടന്‍ പരീക്ഷ എഴുതിയത്. നടന്‍ പരീക്ഷയില്‍ വിജയിച്ചത് അറിയിച്ച്‌ രംഗത്ത് എത്തിയിരിക്കുകയാണ് മന്ത്രി വി ശിവന്‍കുട്ടി.

തന്റെ അറുപത്തിയെട്ടാം വയസിലാണ് മലയാളി താരം ഏഴാം ക്ലാസ് പരീക്ഷ എഴുതി വിജയിച്ചത് എന്ന പ്രത്യേകതയുമുണ്ട്. പത്താംക്ലാസ് തുല്യത നേടുക എന്നതാണ് ഇന്ദ്രന്‍സിന്റെ ലക്ഷ്യം. ഏഴാംക്ലാസ് ജയിച്ചാലേ പത്തില്‍ പഠിക്കാനാവൂ എന്ന സാക്ഷരതാമിഷന്റെ ചട്ടപ്രകാരം ആണ് താരം അടുത്തിടെ പരീക്ഷ എഴുതിയത്. നവകേരളസദസ്സിന്റെ ചടങ്ങില്‍ പങ്കെടുക്കവേയാണ് തുടര്‍പഠനത്തിന് ഇന്ദ്രന്‍സ് താത്പര്യം അറിയിച്ചതും പത്താംക്ലാസിലേക്കുള്ള അപേക്ഷ കൈമാറിയതും.

TAGS : INDRANS | EXAM
SUMMARY : Actor Indrans passed the equivalency test at the age of 68

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *