ദക്ഷിണേന്ത്യൻ ശാസ്ത്രനാടകോത്സവം: തൃത്താല ഐ.ഇ.എസ്. ഹൈസ്കൂളിന് ഒന്നാം സ്ഥാനം
ബെംഗളൂരുവില്‍ നടന്ന ദക്ഷിണേന്ത്യൻ ശാസ്ത്രനാടകോത്സവത്തില്‍ നിന്ന്

ദക്ഷിണേന്ത്യൻ ശാസ്ത്രനാടകോത്സവം: തൃത്താല ഐ.ഇ.എസ്. ഹൈസ്കൂളിന് ഒന്നാം സ്ഥാനം

ബെംഗളൂരു : കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന നാഷണൽ കൗൺസിൽ ഓഫ് സയൻസ് മ്യൂസിയം ബെംഗളൂരുവില്‍ സംഘടിപ്പിച്ച  ദക്ഷിണേന്ത്യൻ ശാസ്ത്ര നാടകോത്സവം അവസാനിച്ചു. പാലക്കാട് തൃത്താല മുടവന്നൂർ ഐ.ഇ.എസ്.ഇ.എം. ഹൈസ്കൂൾ അവതരിപ്പിച്ച ‘ടു ബി കണ്ടിന്യൂഡ്’ എന്ന നാടകത്തിനാണ് ഒന്നാംസ്ഥാനം. കർണാടകയിലെ ദാവണഗെരെ ചന്നാഗിരി ചന്നെശപുര മാവിനകട്ടെ ഗവ. ഹൈസ്കൂൾ അവതരിപ്പിച്ച ‘ജീവധാര’ എന്ന കന്നഡ നാടകം രണ്ടാം സ്ഥാനവും കോഴിക്കോട് വടകര മേമുണ്ട ഹൈസ്കൂൾ അവതരിപ്പിച്ച ‘തല’(ദ ബ്രെയിൻ) എന്ന നാടകം മൂന്നാം സ്ഥാനവും നേടി.

‘തല’ യിലെ പ്രകടനത്തിന് മേമുണ്ട സ്കൂളിലെ എസ്.ആർ. ലമിയയെ മികച്ചനടിയായി തിരഞ്ഞെടുത്തു. ഇതേ നാടകത്തിൽ അഭിനയച്ച മേമുണ്ട സ്കൂളിലെ പി.എം. ഫിഡൽ ഗൗതം മികച്ച രണ്ടാമത്തെ നടനുമായി. പുതുച്ചേരി റെഡ്ഡിയാർ പാളയം പ്രസിഡൻസി ഹയർസെക്കൻഡറി സ്കൂളിലെ ബി. ശിവഹർഷനാണ് മികച്ച നടൻ (നാടകം-ക്ലൈമറ്റ് ചെയ്ഞ്ച് ആൻഡ് ഇറ്റ്‌സ് ഇംപാക്ട്-തമിഴ്).

തെലങ്കാന നിസാമാബാദ് മുബാറക് നഗർ വിജയ ഹൈസ്കൂളിലെ പി. രോഹൻ റെഡ്ഡിയാണ് മൂന്നാമത്തെ മികച്ച നടൻ (നാടകം-ഗ്ലോബൽ വാട്ടർ ക്രൈസിസ്-ഇംഗ്ലീഷ്). റെഡ്ഡിയാർ പാളയം പ്രസിഡൻസി ഹയർസെക്കൻഡറി സ്കൂളിലെ എം. സുബിത്ര രണ്ടാമത്തെ മികച്ചനടിയും തെലങ്കാന കരീം നഗർ മങ്കമ്മതോട്ട പരമിത ഹൈസ്കൂളിലെ എ. ജൈത്ര മൂന്നാമത്തെ മികച്ചനടിയുമായി.(നാടകം-സ്വയംകൃതാപം-തെലുഗു). ഉഡുപ്പി ബൈന്ദൂരിലെ ശ്രീ കെ.എസ്.എസ്.ജി. ഹൈസ്കൂളിലെ ഡോ. കിഷോർ കുമാർ ഷെട്ടിയാണ് മികച്ച നാടകകൃത്ത്.

ബെംഗളൂരു വിശ്വേശ്വരയ്യ ഇൻഡസ്ട്രിയൽ ആൻഡ് ടെക്‌നോളജിക്കൽ മ്യൂസിയത്തിൽ (വി.ഐ.ടി.എം.) രണ്ടുദിവസങ്ങളിലായി നടന്ന നാടകോത്സവത്തിൽ കേരളം, കർണാടകം, തമിഴ്‌നാട്, തെലങ്കാന, പുതുച്ചേരി എന്നി 5 ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നായി പത്ത് നാടകങ്ങൾ മത്സരത്തിനെത്തി. മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയ നാടകങ്ങൾ ഡിസംബറിൽ ഡൽഹിയിൽ നടക്കുന്ന ദേശീയ ശാസ്ത്ര നാടകോത്സവത്തിലേക്ക് തിരഞ്ഞെടുക്കും.
<br>
TAGS : DRAMA | ART AND CULTURE
SUMMARY : The Southern Indian Science Drama Festival

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *