ഫണ്ട്‌ ദുരുപയോഗം ചെയ്യുന്നതായി ആരോപണം; ക്ഷേത്രങ്ങളുടെ ഓഡിറ്റ് നടത്താൻ സർക്കാർ നിർദേശം

ഫണ്ട്‌ ദുരുപയോഗം ചെയ്യുന്നതായി ആരോപണം; ക്ഷേത്രങ്ങളുടെ ഓഡിറ്റ് നടത്താൻ സർക്കാർ നിർദേശം

ബെംഗളൂരു: ക്ഷേത്രങ്ങളിലെ ഫണ്ട്‌ ഓഡിറ്റ്‌ നടത്താൻ മുസ്‌റായി വകുപ്പിന് നിർദേശം നൽകി സംസ്ഥാന സർക്കാർ. ഹിന്ദു ക്ഷേത്രങ്ങളുടെ ഫണ്ട് ദുരുപയോഗം ചെയ്യുന്നുവെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തെ തുടർന്നാണ് നടപടി. വകുപ്പിന് കീഴിലുള്ള എ, ബി കാറ്റഗറി ക്ഷേത്രങ്ങളുടെ പൊതു ഓഡിറ്റ് നടത്തുമെന്നും, ഇതിന്റെ റിപ്പോർട്ട്‌ പൊതുജനങ്ങൾക്ക് ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.

എല്ലാ ക്ഷേത്രങ്ങളുടെയും ഭരണസമിതികളോട് അവയുടെ വരവ്, പരിപാലനച്ചെലവ്, മറ്റ്‌ സംഭാവനകൾ എന്നിവയുടെ വിശദാംശങ്ങൾ നൽകാൻ സംസ്ഥാന സർക്കാർ ആവശ്യപ്പെടും. സി കാറ്റഗറിയിലെ ചെറിയ ക്ഷേത്രങ്ങളുടെ ഓഡിറ്റ് റിപ്പോർട്ടുകൾ പരസ്യപ്പെടുത്തില്ല. സംസ്ഥാനത്തെ 34,563 ക്ഷേത്രങ്ങളിൽ വരുമാനത്തിൻ്റെ ഭൂരിഭാഗവും 207 എ, 139 ബി വിഭാഗങ്ങളിൽ നിന്നാണ്.

ബിജെപിയിൽ നിന്നുള്ള എംഎൽസി എൻ. രവി കുമാർ സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്തു, എന്നാൽ സ്വത്ത് വകമാറ്റത്തിൽ ഭൂരിഭാഗവും സി കാറ്റഗറി ക്ഷേത്രങ്ങളിലാണെന്ന് അദ്ദേഹം ആരോപിച്ചു. 2003ൽ സംസ്ഥാന ധാർമിക പരിഷത്ത് നിയമം നടപ്പാക്കിയതു മുതൽ ഒരു ക്ഷേത്രത്തിൽ നിന്നുള്ള പണം മറ്റൊരു ക്ഷേത്രത്തിൻ്റെ വികസനത്തിന് ഉപയോഗിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

TAGS: BENGALURU | TEMPLE AUDIT
SUMMARY: Karnataka Govt instructs officials to conduct temple audit soon

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *