നന്ദിനി ബ്രാൻഡ് ഉത്പന്നങ്ങൾ ഇനി ഡൽഹി വിപണിയിലും

നന്ദിനി ബ്രാൻഡ് ഉത്പന്നങ്ങൾ ഇനി ഡൽഹി വിപണിയിലും

ബെംഗളൂരു: നന്ദിനി ബ്രാൻഡ് പാൽ ഉത്പന്നങ്ങൾ ഇനി ഡൽഹി വിപണിയിലും ലഭ്യമാകും. ഡൽഹിയിൽ സ്ഥിരതാമസമാക്കിയ കന്നഡിഗർക്ക് വേണ്ടിയാണ് പ്രധാനമായും സംരംഭമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. നന്ദിനി ബ്രാൻഡ് പാലും പാൽ ഉത്പന്നങ്ങളും നവംബർ 21 മുതൽ രാജ്യതലസ്ഥാനത്ത് ലഭ്യമാകും. പാൽ വിതരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ 4-5 മാസമായി ഡൽഹി സർക്കാരും കർണാടക മിൽക്ക് ഫെഡറേഷനും (കെഎംഎഫ്) ചർച്ചകൾ നടത്തിവരികയായിരുന്നു.

പ്രതിദിനം ഒരു ലക്ഷം ലിറ്റർ പാൽ ഡൽഹിയിലേക്ക് അയക്കാനാണ് കെഎംഎഫിൻ്റെ പദ്ധതി. പിന്നീട് ദിവസങ്ങളിൽ അഞ്ച് ലക്ഷം ലിറ്റർ പാൽ വിൽക്കാനാണ് ലക്ഷ്യമിടുന്നത്. 29 വർഷം മുമ്പ് ഡൽഹിയിൽ നന്ദിനി പാൽ വിൽപന നടത്തിയിരുന്നു. എന്നാൽ നിരവധി കാരണങ്ങളാൽ ഇത് പിന്നീട് നിർത്തിവെക്കുകയായിരുന്നു. നന്ദിനി പാലിൻ്റെ ആവശ്യകതയെ തുടർന്നാണ് കെഎംഎഫ് ഡൽഹി വിപണിയിലേക്ക് വീണ്ടും എത്തുന്നത്. അയൽ സംസ്ഥാനങ്ങളായ തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നന്ദിനി ബ്രാൻഡ് ഇതിനകം തന്നെ വിപണിയിൽ നിലയുറപ്പിച്ചിട്ടുണ്ട്.

TAGS: BENGALURU | NANDINI MILK
SUMMARY: Nandini milk to be available in Delhi from November 21

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *