മണിപ്പുർ സംഘർഷം; കാണാതായ സ്ത്രീയുടേയും രണ്ട് കുട്ടികളുടേയും മൃതദേഹം കണ്ടെത്തി

മണിപ്പുർ സംഘർഷം; കാണാതായ സ്ത്രീയുടേയും രണ്ട് കുട്ടികളുടേയും മൃതദേഹം കണ്ടെത്തി

മണിപ്പുർ സംഘർഷത്തിനിടെ കാണാതായവരുടെ മൃതദേഹം കണ്ടെത്തി. ആസാം അതിർത്തിയോടു ചേർന്നുള്ള പ്രദേശത്തു നിന്ന് രണ്ട് കുട്ടികളുടെയും ഒരു സ്ത്രീയുടെയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ജിരിബാമില്‍ നിന്ന് ഒരു കുടുംബത്തിലെ ആറ് പേരെ അക്രമികള്‍ തട്ടിക്കൊണ്ടുപോയിരുന്നു. ഈ കുടുംബം താമസിച്ചിരുന്ന പ്രദേശത്ത് നിന്ന് 15 കിലോമീറ്റർ അകലെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

മൃതദേഹങ്ങള്‍ ജീർണിച്ച അവസ്ഥയിലാണ്. ഈ മാസം 11ന് നടന്ന അക്രമസംഭവങ്ങള്‍ക്കിടെയാണ് തട്ടിക്കൊണ്ടുപോയത്. ഒരു കൈക്കുഞ്ഞ് ഉള്‍പ്പടെയുള്ളവരെയാണ് തട്ടിക്കൊണ്ടുപോയത്. ഇവരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് വ്യാപക പ്രതിഷേധം നടന്നിരുന്നു. തട്ടിക്കൊണ്ടു പോകലിനു പിന്നില്‍ ചിന്‍ കുക്കി നാര്‍ക്കോ തീവ്രവാദികളാണെന്ന് റിപോർട്ടുകള്‍. മൃതദേഹങ്ങള്‍ ജീർണിച്ച അവസ്ഥയിലാണ് അതിനാല്‍ ഡിഎൻഎ പരിശോധനയടക്കം നടത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.

TAGS : MANIPPUR | DEAD BODY
SUMMARY : Manipur conflict; The bodies of the missing woman and two children were found

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *