അനധികൃത സ്വത്ത് സമ്പാദന കേസ്; മന്ത്രി സമീർ അഹ്മദിന് ലോകായുക്ത നോട്ടീസ്

അനധികൃത സ്വത്ത് സമ്പാദന കേസ്; മന്ത്രി സമീർ അഹ്മദിന് ലോകായുക്ത നോട്ടീസ്

ബെംഗളൂരു: അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് മന്ത്രി ബി. സെഡ്. സമീർ അഹ്മദിന് ലോകായുക്ത നോട്ടീസ് അയച്ചു. ഡിസംബർ മൂന്നിന് ചോദ്യം ചെയ്യലിന് ഹാജറാകണമെന്ന് കാണിച്ചാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ഇതേ കേസിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റും മന്ത്രിക്കെതിരെ അന്വേഷണം നടത്തിയിരുന്നു.

കൂടുതൽ അന്വേഷണത്തിനായി ഇഡി വിഷയം അഴിമതി വിരുദ്ധ ബ്യൂറോയ്ക്ക് കൈമാറി. പിന്നീട് കേസ് ലോകായുക്തയ്ക്ക് കൈമാറി. 2021 ഓഗസ്റ്റിൽ മന്ത്രിയുടെ വീട്ടിലും ഓഫിസിലുമായി ഇഡി തിരച്ചിൽ നടത്തിയിരുന്നു. തുടർന്ന് നിർണായക രേഖകൾ മന്ത്രിയുടെ പക്കൽ നിന്നും പിടിച്ചെടുത്തിരുന്നു.

TAGS: KARNATAKA | LOKAYUKTA
SUMMARY: Lokayukta asks Minister Zameer Ahmed Khan to appear

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *