സിനിമ-ബിഗ്‌ബോസ് താരം ഉള്‍പ്പെടെ രണ്ടുപേര്‍ എംഡിഎംഎയുമായി പിടിയിൽ

സിനിമ-ബിഗ്‌ബോസ് താരം ഉള്‍പ്പെടെ രണ്ടുപേര്‍ എംഡിഎംഎയുമായി പിടിയിൽ

ഇടുക്കി: മയക്കുമരുന്നുമായി സിനിമാതാരം ഉൾപ്പടെ രണ്ട് പേർ പിടിയിൽ. 10.5 ഗ്രാം എം.ഡി.എം.എ.യും ഒൻപത് ഗ്രാം കഞ്ചാവുമായാണ് ഇവർ പിടിയിലായത്. സിനിമ-ബിഗ്‌ബോസ് താരം എറണാകുളം കുന്നത്തുനാട് വെങ്ങോല പള്ളിക്കൂടത്തിങ്കൽ വീട്ടിൽ പരീക്കുട്ടി (ഫരീദുദ്ദീൻ-31), കോഴിക്കോട് വടകര കാവിലുംപാറ കൊയിലോംചാൽ പെരിമാലിൽ വീട്ടിൽ ജിസ്‌മോൻ (34) എന്നിവരെയാണ് മൂലമറ്റം എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്.

ശനിയാഴ്ച ഉച്ചയ്ക്ക് പുള്ളിക്കാനം എസ് വളവിൽ നടന്ന വാഹനപരിശോധനയ്ക്കിടെ പരിശോധനയിൽ ലഹരിവസ്തുക്കൾ കണ്ടെത്തുകയായിരുന്നു. ഇവർ സഞ്ചരിച്ചിരുന്ന കാറും പിടിച്ചെടുത്തു. കാറിനുള്ളിൽ പിറ്റ്ബുൾ ഇനത്തിൽപ്പെട്ട നായയും കുട്ടിയുമുണ്ടായിരുന്നു. അതിനാൽ ഏറെ കഷ്ടപ്പെട്ടാണ് ഉദ്യോഗസ്ഥർ പ്രതികളെ അറസ്റ്റ് ചെയ്തത്.

ഒരു അഡാർ ലൗ, ഹാപ്പി വെഡ്ഡിങ് തുടങ്ങിയ ചിത്രങ്ങളിൽ പരീക്കുട്ടി അഭിനയിച്ചിട്ടുണ്ട്. റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളത്തിലെ മത്സരാർഥിയായിരുന്നു.
<br>
TAGS : ARRESTED
SUMMARY :  Two people, including the Bigg Boss star, were arrested with MDMA

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *