ഗര്‍ഷോം പുരസ്കാരങ്ങൾ സമ്മാനിച്ചു 
പുരസ്കാര ചടങ്ങിൽ നിന്ന്- യുണൈറ്റഡ് നേഷൻസ് ക്ലൈമറ്റ് ടെക്നോളജി സെൻറർ ഡയറക്ടർ ഹൈക്ക് മാർഗരീയൻ, ഷൈനി ഫ്രാങ്ക് (കുവൈറ്റ്), അര്‍മേനിയ ഇന്ത്യൻ എംബസി സെക്രട്ടറി ആദിത്യ പാണ്ഡെ, സന്തോഷ് കുമാർ, ഇന്ത്യൻ പാർലമെൻ്റ് അംഗം സാഗർ ഹൻഡ്രെ എം പി, രവീന്ദ്ര നാഥ്, ധനേഷ് നാരായണൻ, ഗോവ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം ജയ്ജോ ജോസഫ്, യാഷി പി, ഗര്‍ഷോം ഫൗണ്ടേഷന്‍ പ്രസിഡൻറ് ജിൻസ് പോൾ എന്നിവർ

ഗര്‍ഷോം പുരസ്കാരങ്ങൾ സമ്മാനിച്ചു 

ബെംഗളൂരു: 19-ാമത് ഗര്‍ഷോം രാജ്യാന്തര പുരസ്കാരങ്ങൾ അർമേനിയയൻ തലസ്ഥാനമായ യെരേവാനിലെ ബെസ്റ്റ് വെസ്റ്റേൺ പ്ലസ് കോൺഗ്രസ്സ് ഹോട്ടലിൽ   നടന്ന ചടങ്ങിൽ സമ്മാനിച്ചു. സന്തോഷ് കുമാർ (യുഎഇ), രവീന്ദ്ര നാഥ് (ഹരിയാന, ഇന്ത്യ), ധനേഷ് നാരായണൻ (അർമേനിയ), ഷൈനി ഫ്രാങ്ക് (കുവൈറ്റ്) എന്നിവരാണ് പുരസ്കാരജേതാക്കള്‍. മികച്ച മലയാളി സംഘടനയ്ക്കുള്ള അവാർഡിന് ലണ്ടനിലെ ‘മലയാളി അസോസിയേഷൻ ഫോർ ദി യുകെ’ (എം.എ.യു.കെ) അർഹരായി. അർമേനിയൻ പാർലമെന്റ് അംഗം ലിലിത്ത് സ്റ്റഫാനിയാൻ, ഇന്ത്യ പാർലമെൻ്റ് അംഗം സാഗർ ഖന്ധേര എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായി പങ്കെടുത്തു.

സ്വപ്രയത്‌നംകൊണ്ട് കേരളത്തിന് പുറത്ത് ജീവിത വിജയം നേടുകയും, മലയാളികളുടെ യശ്ശസ് ഉയര്‍ത്തുകയും ചെയ്ത മലയാളികളെ ആദരിക്കുവാന്‍ ബെംഗളൂരു ആസ്ഥാനമായ ഗര്‍ഷോം ഫൗണ്ടേഷന്‍ 2002 മുതലാണ് ഗര്‍ഷോം പുരസ്‌കാരങ്ങള്‍ ഏർപ്പെടുത്തിയത്. ഇതുവരെ 94 പ്രവാസി മലയാളികളെയും 17 പ്രവാസി മലയാളി സംഘടനകളെയും ഗർഷോം പുരസ്‌കാരങ്ങൾ നൽകി ആദരിച്ചിട്ടുണ്ട്. മുൻ വർഷങ്ങളിൽ ജപ്പാൻ, നോർവേ, മലേഷ്യ, ബഹറിൻ, കുവൈറ്റ്, യു എ ഇ, ഇന്ത്യ എന്നീ രാജ്യങ്ങളിലെ വിവിധ നഗരങ്ങൾ ഗർഷോം പുരസ്‌കാര ദാനച്ചടങ്ങുകൾക്കു ആതിഥ്യമരുളിയിട്ടുണ്ട്.
<BR>
TAGS : GARSHOM AWARDS

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *