ശക്തമായ മഴ; സ്കൂൾ കെട്ടിടം തകർന്നു വീണു

ശക്തമായ മഴ; സ്കൂൾ കെട്ടിടം തകർന്നു വീണു

തിരുവനന്തപുരം:  കാട്ടാക്കട പൂഴനാട് യുപി സ്കൂൾ കെട്ടിടം തകർന്നു വീണു. കാലപ്പഴക്കം ചെന്ന് ജീർണാവസ്ഥയിൽ ആയിരിന്നു കെട്ടിടം. ഇതോടൊപ്പം ഞായറാഴ്ച ഉച്ചക്ക് ശേഷം പെയ്ത ശക്തമായ മഴ കൂടെ പെയ്തപ്പോൾ സാഹചര്യം വഷളായി. മഴ ശക്തമായതോടെ ജീർണാവസ്ഥയിലായിരുന്ന കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്ന് വീഴുകയായിരുന്നു. ഇന്നലെ രാത്രി എട്ടു മണിയോടെയാണ് സ്‌കൂൾ കെട്ടിടം തകർന്നുവീണത്.

കെട്ടിടം തകർന്നുവീണത് സമീപത്തുള്ള വീടിന്റെ ഒരു ഭാഗത്തേക്കാണ്. ഇവിടെ ഒരു കോഴിക്കൂടം ശവക്കല്ലറയുമുണ്ടായിരുന്നു. കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ വീണ് കോഴിക്കൂട്ടിലുണ്ടായിരുന്ന കോഴികൾ മുഴുവൻ ചത്തു. കുട്ടികൾ കളിക്കുന്ന സ്ഥലത്താണ് കെട്ടിടം തകർന്നുവീണത്. സ്കൂൾ കെട്ടിടത്തിന്റെ ജീർണാവസ്ഥയെക്കുറിച്ച് വാർഡ് മെമ്പർ നേരത്തെ സ്കൂൾ മാനേജരോട് പരാതി പറഞ്ഞിരുന്നു എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് മാനേജർ ഒരു നടപടിയും സ്വീകരിച്ചിരുന്നില്ലെന്ന് നാടുകാര്‍ ആരോപിക്കുന്നു.
<BR>
TAGS : BUILDING COLLAPSE
SUMMARY : heavy rain; The school building collapsed

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *