ക്ഷേത്രത്തില്‍ ആനയുടെ ചവിട്ടേറ്റ് പാപ്പാനും മലയാളിയായ ബന്ധുവിനും ദാരുണാന്ത്യം

ക്ഷേത്രത്തില്‍ ആനയുടെ ചവിട്ടേറ്റ് പാപ്പാനും മലയാളിയായ ബന്ധുവിനും ദാരുണാന്ത്യം

ക്ഷേത്രത്തില്‍ ആനയുടെ ചവിട്ടേറ്റ് പാപ്പാനും മലയാളിയായ ബന്ധുവിനും ദാരുണാന്ത്യം. തമിഴ്നാട് തൂത്തുക്കുടി തിരുച്ചെന്തൂരിൽ ഇന്നലെ വൈകിട്ടാണ് സംഭവം. ആന പാപ്പാന്‍ ഉദയകുമാര്‍ (45), ബന്ധുവും പാറശ്ശാല സ്വദേശിയുമായ ശിശുപാലന്‍ (55) എന്നിവരെയാണ് ആന ചവിട്ടിക്കൊന്നത്. ദൈവാന എന്ന ആനയാണ് ഇരുവരെയും ആക്രമിച്ച് കൊലപ്പെടുത്തിയത്.

പാറശ്ശാല സ്വദേശിയായ ശിശുപാലന്‍ ദിവസങ്ങള്‍ക്ക് മുമ്പാണ് ബന്ധുവിന്റെ വീടായ തിരിച്ചെന്തൂരിലെത്തിയത്. തിങ്കളാഴ്ച വൈകീട്ട് ആനയ്ക്ക് സമീപം നില്‍ക്കുകയായിരുന്ന ശിശുപാലനെ ആന ചവിട്ടി കൊലപ്പെടുത്തുകയായിരുന്നു. ഇതുകണ്ട് ഓടിയെത്തിയ ഉദയകുമാര്‍ ആനയെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ആന അദ്ദേഹത്തേയും ചവിട്ടി വീഴ്ത്തി കൊലപ്പെടുത്തുകയായിരുന്നു.

<Br>
TAGS : MAHOUT l DEATH
SUMMARY: mahout and his relative met a tragic end after being trampled by an elephant in the temple

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *