സർക്കാരിനെ താഴെയിറക്കാൻ എംഎൽഎമാർക്ക് 100 കോടി വാഗ്ദാനം ചെയ്തു; ആരോപണവുമായി കോൺഗ്രസ് നേതാവ്

സർക്കാരിനെ താഴെയിറക്കാൻ എംഎൽഎമാർക്ക് 100 കോടി വാഗ്ദാനം ചെയ്തു; ആരോപണവുമായി കോൺഗ്രസ് നേതാവ്

ബെംഗളൂരു: സംസ്ഥാന സർക്കാരിനെ താഴെയിറക്കാനായി എംഎൽഎമാർക്ക്​ ബിജെപി 100 കോടി വാഗ്​ദാനം ചെയ്തെന്ന ആരോപണവുമായി കോൺ​ഗ്രസ്​ എംഎൽഎ രവികുമാർ ഗൗഡ. എംഎൽഎമാർക്ക്​ 50 കോടി വാഗ്​ദാനം ചെയ്യുന്നുണ്ടെന്ന്​ കഴിഞ്ഞദിവസം മുഖ്യമന്ത്രി സിദ്ധരാമയ്യ ആരോപിച്ചിരുന്നു. ഇതിന്​ പിന്നാലെയാണ് 100 കോടി വാഗ്​ദാനം ചെയ്​തെന്ന്​ കാണിച്ച്​​ രവികുമാർ രംഗത്തുവന്നത്​.

കിറ്റൂർ എംഎൽഎ ബാബസാഹിബ്​ ഡി. പാട്ടീൽ, ചിക്കമഗളൂരു എംഎൽഎ എച്ച്.ഡി തമ്മയ്യ എന്നിവരെ ഇക്കാര്യത്തിനായി ബിജെപി ബന്ധപ്പെട്ടിട്ടുണ്ടെന്ന്​ രവികുമാർ പറഞ്ഞു. ഇതി​ന്റെ രേഖകൾ തന്റെ കൈവശമുണ്ടെന്നും ഉടൻ അത്​ പുറത്തുവിടുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേമസമയം, തങ്ങളെ ആരും ബന്ധപ്പെട്ടിട്ടില്ലെന്ന്​ പാട്ടീലും തമ്മയ്യയും പറഞ്ഞു. തെളിവുകളുണ്ടെങ്കിൽ പുറത്തുവിടണമെന്ന്​ ബിജെപിയും വെല്ലുവിളിച്ചു. സംസ്ഥാനത്ത് ബിജെപി ഓപ്പറേഷൻ കമല തുടരുകയാണെന്ന് കഴിഞ്ഞ ദിവസം സിദ്ധരാമയ്യ ആരോപിച്ചിരുന്നു. കർണാടകയിൽ 135 എംഎൽഎമാരാണ്​​ കോൺഗ്രസിനുള്ളത്​. ബിജെപിക്ക്​ 66ഉം ജെഡിഎസിന്​ 19ഉം അംഗങ്ങളുണ്ട്​.

TAGS: KARNATAKA | BJP | CONGRESS
SUMMARY: Two Congress MLAs offered Rs 100 crore to topple Karnataka govt, MLA Ravikumar

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *