അന്താരാഷ്ട്ര സൗഹൃദ ഫുട്ബോൾ; മലേഷ്യയോട് സമനിലയിൽ ഇന്ത്യ

അന്താരാഷ്ട്ര സൗഹൃദ ഫുട്ബോൾ; മലേഷ്യയോട് സമനിലയിൽ ഇന്ത്യ

ഹൈദരാബാദ്: അന്താരാഷ്ട്ര സൗഹൃദ ഫുട്ബോൾ മത്സരത്തിൽ മലേഷ്യയോട് സമനിലയിൽ പിരിഞ്ഞ് ഇന്ത്യ. ഇരുടീമുകളും ഓരോ ​ഗോൾ വീതം നേടി. ​ഗോൾകീപ്പർ ​ഗുർപ്രീത് സിങ് സന്ധുവിന്റെ പിഴവിലാണ് മത്സരത്തിൽ ആദ്യം ഇന്ത്യ പിന്നിലായത്. എങ്കിലും ആദ്യ പകുതിയിൽ തന്നെ രാഹുൽ ഭേക്കെയിലൂടെ ഇന്ത്യ സമനില ​ഗോൾ നേടുകയായിരുന്നു.

മത്സരത്തിൽ മികച്ച തുടക്കമാണ് ഇന്ത്യയ്ക്ക് ലഭിച്ചത്. ആദ്യ മിനിറ്റുകളിൽ ഇന്ത്യൻ താരങ്ങൾ പന്തിനെ നിയന്ത്രിച്ചു. എന്നാൽ 19-ാം മിനിറ്റിൽ ​ഗോൾകീപ്പർ ​ഗുർപ്രീത് സിങ്ങ് സന്ധുവിന്റെ ​ഗുരുതര പിഴവ് മലേഷ്യയ്ക്ക് അപ്രതീക്ഷിത ലീഡ് നേടിക്കൊടുത്തു. 39-ാം മിനിറ്റിലാണ് ഇന്ത്യയുടെ സമനില ​ഗോൾ ഉണ്ടായത്. ബ്രാണ്ടൻ ഫെർണാണ്ടസ് എടുത്ത കോർണർ രാഹുൽ ഭേ​ക്കെ തകർപ്പൻ ഹെഡറിലൂടെ വലിയിലാക്കി.

ആദ്യ പകുതി ഇരുടീമുകളും ഓരോ ​ഗോൾ വീതം നേടി അവസാനിപ്പിച്ചു. രണ്ടാം പകുതിയിൽ തുടർച്ചയായി എതിർടീം ബോക്സിലേക്ക് ഇന്ത്യ പന്ത് തൊടുത്തെങ്കിലും വലചലിപ്പിക്കാൻ ആയില്ല. കഴിഞ്ഞ വർഷം ഫിഫ ലോകകപ്പ് യോ​ഗ്യതാ റൗണ്ടിൽ കുവൈറ്റിനോടാണ് ഇന്ത്യൻ ഫുട്ബോൾ ടീം അവസാനമായി വിജയിച്ചത്.

TAGS: SPORTS | FOOTBALL
SUMMARY: India Stay Winless In 2024 With Disappointing 1-1 Draw Against Malaysia

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *