കീര്‍ത്തിസുരേഷ് വിവാഹിതയാകുന്നു; വരൻ ആന്റണി തട്ടില്‍

കീര്‍ത്തിസുരേഷ് വിവാഹിതയാകുന്നു; വരൻ ആന്റണി തട്ടില്‍

മലയാളത്തിലും തമിഴിലും നിരവധി ആരാധകരുള്ള നടി കീര്‍ത്തി സുരേഷ് വിവാഹിതയാകാന്‍ പോകുന്നെന്ന് റിപ്പോര്‍ട്ട്. ഡിസംബര്‍ 11,12 തീയതികളില്‍ ഗോവയില്‍ വെച്ചായിരിക്കും വിവാഹച്ചടങ്ങുകളെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ദീർഘകാല സുഹൃത്തായ ആന്റണി തട്ടിലാണ് കീർത്തിയുടെ വരൻ. ദുബായ് കേന്ദ്രീകരിച്ച്‌ ബിസിനസ് നടത്തുകയാണ് ആന്റണി.

15 വർഷത്തോളമായി പ്രണയത്തിലായിരുന്നു ഇരുവരും. ഹൈസ്കൂളില്‍ പഠിക്കുന്ന കാലത്താണ് കീർത്തി സുരേഷ് ആന്റണിയെ പരിചയപ്പെടുന്നത്. ആന്റണി അന്ന് കോളേജില്‍ പഠിക്കുകയാണ്. എന്നാൽ ഇതുവരെ നടിയോ കുടുംബാംഗങ്ങളോ വാർത്ത സ്ഥിരീകരിച്ചിട്ടില്ല. വരും ദിവസങ്ങളില്‍ വിവാഹ പ്രഖ്യാപനം ഉണ്ടായേക്കും.

നിർമാതാവ് സുരേഷ് കുമാറിന്റെയും നടി മേനകയുടെയും മകളാണ് കീർത്തി. നടിയുടെ വിവാഹ വാർത്ത പല തവണ മാദ്ധ്യമങ്ങളില്‍ വന്നിട്ടുണ്ട്. നേരത്തെ വ്യസായിയായ ഫർഹാനുമായി കീർത്തി പ്രണയത്തിലാണെന്നും വിവാഹം വെെകാതെയുണ്ടാകുമെന്നും ഗോസിപ്പുകള്‍ വന്നിരുന്നു. എന്നാല്‍ നടി തന്നെ അത് നിഷേധിച്ച്‌ രംഗത്തെത്തിയിരുന്നു. സുഹൃത്തിനെ ഇതിലേക്ക് വലിച്ചിഴക്കേണ്ടെന്നാണ് താരം അന്ന് പ്രതികരിച്ചത്.

പിന്നാലെ അനിരുദ്ധ് രവിചന്ദറുമായി പ്രണയത്തിലാണെന്ന് ഗോസിപ്പുകള്‍ വന്നിരുന്നു. 2000 തുടക്കത്തില്‍ ബാലതാരമായാണ് കീർത്തി സിനിമാ ലോകത്ത് എത്തിയത്. ഗീതാഞ്ജലി എന്ന ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തിലെത്തി. ഇന്ന് തമിഴ്, തെലുങ്ക് അടക്കമുള്ള മേഖലയില്‍ മുൻനിര അഭിനേതാക്കളില്‍ ഒരാളാണ്. ഇതിഹാസ താരം സാവിത്രിയുടെ ജീവിതകഥ പറഞ്ഞ മഹാനടിയിലെ അഭിനയത്തിന് അവർക്ക് മികച്ച നടിക്കുള്ള ദേശീയ അവാർഡ് ലഭിച്ചു.

TAGS : KEERTHI SURESH | MARRIAGE
SUMMARY : Keerthi Suresh gets married; Groom Anthony Thattil

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *