ഇരട്ടവോട്ടുള്ളവര്‍ വോട്ട് ചെയ്താല്‍ നിയമനടപടി സ്വീകരിക്കും; പാലക്കാട് കളക്ടര്‍

ഇരട്ടവോട്ടുള്ളവര്‍ വോട്ട് ചെയ്താല്‍ നിയമനടപടി സ്വീകരിക്കും; പാലക്കാട് കളക്ടര്‍

പാലക്കാട്‌: ഇരട്ട വോട്ട് പട്ടികയിലുള്ളവര്‍ വോട്ട് ചെയ്താല്‍ നിയമനടപടി സ്വീകരിക്കുമെന്ന് പാലക്കാട് കളക്ടര്‍ ഡോ എസ് ചിത്ര. സംശയമുള്ളവരുടെ പട്ടിക തയ്യാറാക്കി പ്രിസൈഡിങ്ങ് ഓഫീസര്‍മാര്‍ക്ക് കൈമാറിയിട്ടുണ്ട്. ചില ബൂത്തുകളില്‍ കൂട്ടത്തോടെ വോട്ട് ചേര്‍ത്തതായി കണ്ടെത്തിയെന്നും കളക്ടര്‍ പറഞ്ഞു.

പാലക്കാട് മണ്ഡലത്തില്‍ 2700 ഇരട്ട വോട്ടുകള്‍ ഉണ്ടെന്ന സിപിഎമ്മിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ജില്ല ഭരണകൂടം നടപടി തുടങ്ങിയിരിക്കുന്നത്. ഇരട്ട വോട്ട് പട്ടികയില്‍ പെട്ടവര്‍ വോട്ട് ചെയ്യാന്‍ എത്തിയാല്‍ അവരുടെ ഫോട്ടോ മൊബൈല്‍ ആപില്‍ അപ്ലോഡ് ചെയ്യും. സത്യവാങ്ങ്മൂലവും എഴുതി വാങ്ങും. ഇരട്ട വോട്ടില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്രമങ്ങല്‍ പാലിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

TAGS : PALAKKAD | VOTE
SUMMARY : legal action will be taken if those with double votes vote; Palakkad Collector

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *