സിപിഐഎം ഐടി ഫ്രണ്ട് ലോക്കൽ സമ്മേളനം ബെംഗളൂരുവില്‍ സമാപിച്ചു

സിപിഐഎം ഐടി ഫ്രണ്ട് ലോക്കൽ സമ്മേളനം ബെംഗളൂരുവില്‍ സമാപിച്ചു

ബെംഗളൂരു: സിപിഐഎം ഐടി ഫ്രണ്ട് ലോക്കൽ സമ്മേളനം ബെംഗളൂരുവില്‍ സമാപിച്ചു. മടിവാളയിലെ സ്റ്റാലിൻ സെന്ററിൽ 16, 17 തീയതികളിൽ നടന്ന സമ്മേളനം സിപിഐ എം കർണാടക സംസ്ഥാന കമ്മിറ്റി അംഗവും സിഐടിയു സംസ്ഥാന ജെനറൽ സെക്രട്ടറിയുമായ മീനാക്ഷി സുന്ദരം ഉദ്‌ഘാടനം ചെയ്‌തു. ലോക്കൽ സെക്രട്ടറിയായി സൂരജ് നിടിയങ്ങയെ സമ്മേളനം വീണ്ടും തിരഞ്ഞെടുത്തു. 15 അംഗ ലോക്കൽ കമ്മിറ്റിയെയും 7 സംസ്ഥാന സമ്മേളന പ്രതിനിധികളെയും സമ്മേളനം തിരഞ്ഞെടുത്തു. സമ്മേളന നഗരിയിൽ സിപിഐഎം മുൻ കർണാടക സംസ്ഥാന സെക്രട്ടിയും മുതിർന്ന സിപിഐഎം നേതാവുമായ വി ജെ കെ പതാക ഉയർത്തി. റെഡ് വോളന്റീർ പരേഡോടുകൂടിയാണ് സമ്മേളന നടപടികൾ ആരംഭിച്ചത്.

സമ്മേളന കാലയളവിൽ അഭൂതപൂർവമായ വളർച്ചയാണ് ഐടി ഫ്രണ്ട് മേഖലയിൽ പാർട്ടിക്കുണ്ടായത്. കഴിഞ്ഞ പാർട്ടി കോൺഗ്രസ് സമയത്ത് ഉണ്ടായിരുന്ന 9 ബ്രാഞ്ചിൽ നിന്ന് 32 ബ്രാഞ്ചുകളായി വളരാൻ ഐ ടി ഫ്രണ്ടിനായി. നിലവിൽ 405 പാർട്ടി അംഗങ്ങളാണ 32 ബ്രാഞ്ചുകളിലായയുള്ളത്.

കർണാടക സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ പോരാട്ടത്തിൽ അണിചേരാൻ തൊഴിലാളികളോട് സമ്മേളനം ആഹ്വാനം ചെയ്തു. ഐ ടി തൊഴിലാളികളുടെ തൊഴിൽ സമയം 14 മണിക്കൂറായി വർധിപ്പിക്കാനുള്ള് കർണാടക കോൺഗ്രസ് സർക്കാരിന്റെ നീക്കത്തെ ഐ ടി തൊഴിലാളികളെ അണി നിരത്തി ചെറുത്തു തോൽപിക്കാൻ സാധിച്ചത് വലിയ വിജയമാന്നെന്ന സമ്മേളനം വിലയിരുത്തി.
<br>
TAGS : CPIM IT FRONT
SUMMARY : CPIM IT Front Local Conference concluded in Bengaluru

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *