ബെംഗളൂരുവിലെ ഇലക്ട്രിക് വാഹന ഷോറൂമിൽ വൻ തീപിടുത്തം; ജീവനക്കാരി വെന്തുമരിച്ചു

ബെംഗളൂരുവിലെ ഇലക്ട്രിക് വാഹന ഷോറൂമിൽ വൻ തീപിടുത്തം; ജീവനക്കാരി വെന്തുമരിച്ചു

ബെംഗളൂരു: ബെംഗളൂരുവിലെ ഇലക്ട്രിക് വാഹന ഷോറൂമിൽ വൻ തീപിടുത്തം.  അപകടത്തിൽ കമ്പനിയിലെ ജീവനക്കാരി വെന്തുമരിച്ചു. പ്രിയയെന്ന ഇരുപതുകാരിയാണ് മരിച്ചത്.

രാജ് കുമാർ റോഡിലെ നവരംഗ് ബാർ ജംഗ്ഷനിലുള്ള കെട്ടിടത്തിൽ ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് തീപ്പിടുത്തമുണ്ടായത്. മൂന്ന് ഫയർ സർവീസ് യൂണിറ്റുകൾ സ്ഥലത്തെത്തി തീ അണച്ചു. അപകടമുണ്ടായപ്പോൾ മറ്റുള്ളവർ പുറത്തേക്ക് ഇറങ്ങിയോടിയെങ്കിലും പ്രിയ ഉള്ളിൽ കുടുങ്ങുകയായിരുന്നു. ഫയർ ഫോഴ്സും പോലീസും ചേർന്ന് കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് പ്രിയയുടെ മൃതദേഹം കണ്ടെടുത്തത്.

 

TAGS: BENGALURU | FIRE
SUMMARY: 20-Year-Old Employee Killed As Fire Breaks Out At Bengaluru Electric Bike Showroom Near Rajkumar Road

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *