മുഖം മിനുക്കാനൊരുങ്ങി കെഎസ്ആർ ബെംഗളൂരു റെയിൽവേ സ്റ്റേഷൻ; ഫണ്ട് അനുവദിച്ച് കേന്ദ്രം

മുഖം മിനുക്കാനൊരുങ്ങി കെഎസ്ആർ ബെംഗളൂരു റെയിൽവേ സ്റ്റേഷൻ; ഫണ്ട് അനുവദിച്ച് കേന്ദ്രം

ബെംഗളൂരു: മുഖം മിനുക്കാനൊരുങ്ങി ബെംഗളൂരുവിലെ കെഎസ്ആർ റെയിൽവേ സ്റ്റേഷൻ. 1,500 കോടി രൂപയാണ് ഇതിനായി കേന്ദ്രസർക്കാർ അനുവദിച്ചത്. കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൻ്റെ (കെഐഎ) മാതൃകയിൽ കെഎസ്ആർ ബെംഗളൂരു സിറ്റി റെയിൽവേ സ്റ്റേഷൻ 1,500 കോടി രൂപ ചെലവിൽ നവീകരിക്കുമെന്ന് കേന്ദ്ര റെയിൽവേ സഹമന്ത്രി വി. സോമണ്ണ അറിയിച്ചു.

ലോകോത്തര സൗകര്യങ്ങളുള്ള അത്യാധുനിക ഗതാഗത കേന്ദ്രമായി സ്റ്റേഷനെ മാറ്റാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട വികസന പ്രവർത്തനങ്ങൾ 160 ഏക്കറിൽ നടക്കും. റെയിൽവേ ബോർഡിൻ്റെ അംഗീകാരത്തിനായി പദ്ധതി അവതരിപ്പിക്കുമെന്ന് കേന്ദ്ര റെയിൽവേ സഹമന്ത്രി പറഞ്ഞു. അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാർക്ക് ലഭ്യമാകുന്ന പൊതു സൗകര്യങ്ങൾ നവീകരിച്ച റെയിൽവേ സ്റ്റേഷനിൽ സജ്ജമാക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി. റെയിൽവേ സ്റ്റേഷൻ്റെ പുനർവികസനം പ്രദേശവാസികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും സോമണ്ണ പറഞ്ഞു.

TAGS: BENGALURU | KSR RAILWAY STATION
SUMMARY: KSR Railway station to get facelift soon

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *