ബെംഗളൂരു : കെഎൻഎസ്എസ് ജക്കൂർ കരയോഗം കുടുംബ സംഗമവും ഓണാഘോഷവും സംഘടിപ്പിച്ചു. യെലഹങ്ക സാറ്റലൈറ്റ് ടൗണിലുള്ള ഡോ. ബി ആർ അംബേദ്കർ ഭവനിൽ സംഘടിപ്പിച്ച ചടങ്ങുകൾ സംസ്ഥാന റെവെന്യു മന്ത്രി കൃഷ്ണ ബൈര ഗൗഡ ഉദ്ഘാടനം നിർവഹിച്ചു. കുടുംബങ്ങളുടെ വിവിധ കലാപരിപാടികൾ, മെറിറ്റ് അവാർഡ് വിതരണം, മിഥുൻ ശ്യാമും സംഘവും അവതരിപ്പിച്ച സംഗീത നൃത്തം, കോഴിക്കോട് സൃഷ്ടി അവതരിപ്പിച്ച നമ്മൾ നാടകം എന്നിവ അരങ്ങേറി. ചെയർമാൻ രാമചന്ദ്രൻ പാലേരി ജനറല്‍ സെക്രട്ടറി ആർ മനോഹര കുറുപ്പ്, പ്രസിഡന്റ് ശ്രീഹരി, സെക്രട്ടറി മഹേഷ് കുമാർ എന്നിവർ പങ്കെടുത്തു.
<BR>
TAGS : KNSS

Posted inASSOCIATION NEWS
