മെസി കേരളത്തിലേക്ക്; സ്ഥിരീകരിച്ച്‌ മന്ത്രി അബ്ദുറഹ്മാൻ

മെസി കേരളത്തിലേക്ക്; സ്ഥിരീകരിച്ച്‌ മന്ത്രി അബ്ദുറഹ്മാൻ

സൂപ്പർ താരം ലയണല്‍ മെസി അടക്കം അര്‍ജന്‍റീന ടീം കേരളത്തിലേക്ക് വരുമെന്ന് സ്ഥിരീകരിച്ച്‌ മന്ത്രി അബ്ദുറഹ്മാൻ. ലയണല്‍ മെസ്സി അടക്കമുളള ടീം അർജന്റീനയായിരിക്കും കേരളത്തിലെത്തുകയെന്ന് മന്ത്രി വാർത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. സ്പെയിനില്‍ വെച്ച്‌ അർജന്റീന ടീം മാനേജ്മെന്റുമായി ചർച്ച നടത്തി. അടുത്ത വർഷം കേരളത്തില്‍ വെച്ച്‌ മത്സരം നടക്കും.

ലയണല്‍ മെസി പങ്കെടുക്കും. മത്സരത്തിനായി കൊച്ചിക്കാണ് പ്രഥമ പരിഗണന നല്‍കുന്നത്. എതിർ ടീം ആരെന്ന് പിന്നീട് പ്രഖ്യാപിക്കും. ഇതിന് മുന്നോടിയായി ഫിഫ ഉദ്യോഗസ്ഥർ കേരളത്തില്‍ വരും. മഞ്ചേരി സ്റ്റേഡിയത്തില്‍ 20000 കാണികളെ പറ്റൂ. അത് കൊണ്ടാണ് മഞ്ചേരി സ്റ്റേഡിയം ഒഴിവാക്കി കൊച്ചി പരിഗണിക്കുന്നതെന്നും മന്ത്രി വിശദീകരിച്ചു.

TAGS : LIONEL MESSI
SUMMARY : Messi to Kerala; Confirmed by Minister Abdurahman

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *